വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്;ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു: ടൊവിനോ

single-img
18 March 2017

പ്രേഷകരോട് ക്ഷമചോദിച്ച് ടൊവിനോയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ.് വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി നേരിടുന്ന ആക്രമണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയ്‌ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കേണ്ടതാണെന്നും ടൊവിനോ പറയുന്നു.
മോശമായി പെരുമാറിയ ആരാധകരിലൊരാളോട് ക്ഷുഭിതനാകുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പുതിയ ചിത്രം മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. വളരെ സാധാരണമായ ഒരു സംഭവമായിട്ടും ടൊവിനോയ്‌ക്കെതിരെ സമൂഹമാധ്യങ്ങളില്‍ കരുതിക്കൂട്ടിയുള്ള ആക്രമണം നടന്നു.
വിഷയത്തില്‍ പ്രതികരണവുമായി ഒടുവില്‍ ടൊവീനോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.