അഡ്വ.എം.ബി ഫൈസൽ മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർഥി:സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്ന് കൊടിയേരി

single-img
18 March 2017

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ.എം.ബി ഫൈസൽ എൽഡിഎഫ് സ്ഥാനാർഥി.ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുമാണു ഫൈസൽ.സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനാണു സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്ന് കൊടിയേരി പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടിയാണു മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി.മാര്‍ച്ച് 20നു കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക.ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എന്‍.ശ്രീ പ്രകാശാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.