ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ വ്യാജ രസീത് നിര്‍മ്മിച്ച് പിരിവ്;മൂന്ന് പേര്‍ പൊലീസ് പിടിയില്‍.

single-img
18 March 2017

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ വ്യാജ രസീത് നിര്‍മ്മിച്ച് പിരിവു നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.എറണാകുളം കത്താപ്പിള്ളി സ്വദേശി രവീന്ദ്രന്‍ (51), ഇയാള്‍ക്ക് അഖിലേന്ത്യാ സമ്മേളനത്തിന്റെ രസീത് സംഘടിപ്പിച്ചു നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പനമ്പിള്ളി നഗര്‍ ഫ്രണ്ട്ഷിപ്പ് കോളനിയില്‍ മനോജ് (34), വൈറ്റിലയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പത്തനംതിട്ട സ്വദേശി രാജേഷ് കുമാര്‍ (39) എന്നിവരേയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തത്.

സമ്മേളനത്തോടനുബന്ധിച്ച് പണം സ്വരൂപിക്കാനായി നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ എത്തിയപ്പോഴാണ് പണം നേരത്തേ പിരിച്ച് പോയതായി നേതാക്കൾ അറിഞ്ഞത്.സമ്മേളനം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ഡിവൈഎഫ്‌ഐ കൊച്ചി സിറ്റി പ്രസിഡന്റും സെക്രട്ടറിയും നല്‍കിയ പരാതിയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.