റേസിങ് താരം അശ്വിന്‍ സുന്ദര്‍ വാഹനാപകടത്തില്‍ മരിച്ചു;ചെന്നൈ മറീന ബീച്ചില്‍ പുലര്‍ച്ചെയാണു അപകടമുണ്ടായത്

single-img
18 March 2017

ചെന്നൈ: മോട്ടോര്‍ റേസര്‍ ചാമ്പ്യന്‍ അശ്വിന്‍ സുന്ദറും (27) ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈ മറീന ബീച്ചില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് അപകടമുണ്ടായത്. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു.

ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. അമിതവേഗതയിലായിരുന്നു വാഹനമെന്ന് പോലീസ് പറഞ്ഞു. ചെന്നൈ ലീലാപാലസിലേക്കുള്ള മടക്കയാത്രയിലാണ് ദുരന്തം. കാര്‍ അപകടത്തില്‍ പെട്ട് കത്തുന്ന സമയത്ത് സ്ഥലത്തെത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് ലൈവിടുകയും ചെയ്തു.
ഇവിടെ എത്തിയവരില്‍ ചിലര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും വന്‍ ശബ്ദത്തോടെ കാര്‍ തീപിടിച്ച് കത്തിയമരുകയായിരുന്നു. പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്തുണ്ട് അശ്വിന്‍.