കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല ഞാന്‍; ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി വിദ്യ ബാലന്‍.

single-img
18 March 2017


ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തക്കെതിരെ ശക്തമായി പ്രതികരിച്ച്് ബോളിവുഡ് നടി വിദ്യ ബാലന്‍. വിവാഹിതരായ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പോയാല്‍ അവര്‍ ഗര്‍ഭിണികള്‍ ആയി എന്നാണോ എല്ലാവരും കരുതാറുള്ളത് എന്നാണ് വിദ്യ ചോദിക്കുന്നത്.അടുത്തിടെ ഒരു ഇന്റര്‍വ്യുവിലാണ് വിദ്യ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിവാഹിതയായ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പോയാല്‍ അവര്‍ ഗര്‍ഭിണിയായത് കൊണ്ടാണെന്നാണ് എല്ലാവരും കരുതാറുള്ളത്. ഞാന്‍ മുഖത്ത് ഒരു കുരു വന്നാല്‍ വരെ ആശുപത്രിയില്‍ പോവാറുണ്ടെന്നും വിദ്യ പറയുന്നു. ഇതൊക്കെ തന്റെയും ഭര്‍ത്താവ് സിദ്ദാര്‍ത്ഥിന്റെയും സ്വകാര്യ തീരുമാനങ്ങളാണെന്നും അടുത്തിടെ തന്റെ സ്വാകര്യതയിലേക്ക് പലരും കൈ കടത്താറുണ്ടെന്നും വിദ്യ പറയുന്നു. വിദ്യയെ ഭര്‍ത്താവ് സിദ്ദാര്‍ത്ഥിനൊപ്പം ആശുപത്രിയില്‍ കണ്ടതോടെയാണ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.

വിവാഹത്തിനു വന്ന ഒരു അങ്കിള്‍ അടുത്ത തവണകാണുമ്പോള്‍ നിങ്ങള്‍ രണ്ടു പേരല്ലാതെ മൂന്നാമതൊരാള്‍ കൂടി ഉണ്ടാകട്ടെയെന്നാണ് പറഞ്ഞത്.
വിവാഹത്തിന് ശേഷം കുട്ടികള്‍ ഉടനെ തന്നെ വേണം എന്ന കാഴ്ചപാടാണ് എല്ലാവര്‍ക്കും. പലപ്പോഴും അത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമായിരിക്കാം. കുട്ടികള്‍ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം നല്‍കിയ മറുപടി താന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രം ഒന്നുമല്ല എന്നായിരുന്നു. മാത്രമല്ല ലോക ജനസംഖ്യ കൂടി വരികയാണെന്നും ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഇല്ലാതിരിക്കട്ടെയെന്നും വിദ്യ പറയുന്നു.