പ്രതിദിനം 2 ജിബി; ജിയോയുള്‍പ്പെടെയുള്ള കമ്പനികളെ പിന്നിലാക്കി ബിഎസ്എന്‍എലിന്റെ പുതിയ ഓഫര്‍

single-img
17 March 2017

എല്ലാവരെയും കടത്തിവെട്ടി പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 339 രൂപയ്ക്ക് പ്രതിദിനം 2 ജിബി 3ജി ഡാറ്റയും ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 ദിവസമാണ് ഓഫര്‍ കാലാവധി.

നിലവിലുള്ള 339 രൂപ ഓഫര്‍ പരിഷ്‌കരിക്കുകയാണ് ബിഎസ്എന്‍എല്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഈ ഓഫറില്‍ ഒരു ജിബി ഡാറ്റയോടൊപ്പം എല്ലാ
നെറ്റ്വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് നല്‍കിയിരുന്നത്. പുതിയ ഓഫറില്‍ മറ്റു നെറ്റ്വര്‍ക്കുകളിലേക്കുകള്ള കോള്‍ കുറച്ച് ഡാറ്റ പരിധി ഉയര്‍ത്തുകയാണ് ചെയ്തത്. ശനിയാഴ്ച മുതല്‍ ഓഫര്‍ നിലവില്‍ വരും.

ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന ജിയോ പ്രൈം ഓഫറിനെ ബദലായാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 99 രൂപയ്ക്ക് ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പ് നേടുന്ന ഉപയോക്താക്കള്‍ക്ക് 303 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയും എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ്എന്‍എലിന്റെ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ 339 റീചാര്‍ജ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഓഫറില്‍ ബിഎസ്എന്‍എല്‍ അല്ലാത്ത നെറ്റ്വര്‍ക്കുകളിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും. 25 മിനിറ്റിന് ശേഷം മിനിറ്റിന് 25 പൈസയാകും നിരക്ക്.