ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നേറുന്നു

single-img
16 March 2017

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് ഭേദപ്പെട്ട നിലയിലേക്ക്. ഒന്നാം ദിനം കളിനിര്‍ത്തുന്‌പോള്‍ ഓസീസ് 299/4 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറിയിലൂടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഓസീസ് നില ഭദ്രമായി. 117 റണ്‍സോടെ ക്രീസിലുള്ള നായകന് കൂട്ടായി 82 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒപ്പമുണ്ട്.

ദീര്‍ഘനാളുകള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയ മാക്‌സ്‌വെല്‍ ക്ഷമയോടെ ഇന്നിംഗ്‌സ് മുന്നോട്ടുനീങ്ങിയപ്പോള്‍ സ്മിത്തിന് മികച്ച പിന്തുണയായി. അഞ്ച് ഫോറും രണ്ടു സിക്‌സും മാക്‌സ്‌വെല്‍ നേടി. 13 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. കരിയറിലെ 19ാം സെഞ്ചുറിയാണ് ഓസീസ് നായകന്‍ കുറിച്ചത്.