ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി കിച്ചയെത്തുന്നു; ഇതു കിച്ചന്‍ സ്റ്റൈല്‍ !

single-img
16 March 2017

രണ്ട് വര്‍ഷങള്‍ക്ക് മുന്‍പ് ഒരു അഞ്ചുവയസ്സുകാരന്‍ മിക്കി മൗസ് മാങ്കോ ഐസ്‌ക്രീമിന്റെ മധുരവുമായി നമ്മക്കു മുന്നിലേക്ക് കടന്നു വന്നു. ആ മധുരം പല രുചിഭേദങ്ങള്‍ക്കും വഴിമാറി… പിന്നീട് കിച്ച എന്ന വിളിപ്പേരുള്ള നിഹാല്‍രാജ് എന്ന അഞ്ചു വയസ്സുകാരന്റെ സ്വപ്‌നങ്ങള്‍ സഞ്ചരിച്ചത് ലണ്ടനിലേയും അമേരക്കയിലേയും ഇംഗ്ലണ്ടിലേയും സ്റ്റുഡിയോകളിലേക്കായിരുന്നു…

ഇപ്പോള്‍ ഈ ഏഴുവയസ്സുകാരന്‍ പഠിപ്പിക്കുന്നത് സ്വാദിഷ്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാനല്ല… സ്വപ്‌നം കാണാനാണ്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതാണ് കിച്ചയുടെ അടുത്ത ലക്ഷ്യം. വാക്കുകളിലും ഫെയ്‌സ്ബുക്കുകളിലും മാത്രം സാമൂഹ്യ നന്മയ്ക്കും കാരുണ്യ പ്രവര്‍ത്തനത്തിനും വാചാലരാകുന്ന നമ്മുക്കുമുന്നില്‍ തന്റെ സ്വപ്‌നങ്ങള്‍ ഒരുപാട് പേര്‍ക്ക് ജീവിതം നല്‍കുന്നതാകണമെന്ന വലിയ സന്ദേശമാണ് കിച്ച നല്‍കുന്നത്.

ഈ കൊച്ചു പ്രായത്തില്‍ തന്നെ യൂടൂബില്‍ സ്വന്തമായി ഒരു കിച്ചന്‍ ചാനല്‍, ലിറ്റില്‍ ബിഗ് ഷോട്‌സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ആദ്യ മലയാളി, ഇന്ത്യയില്‍ എലെന്‍ ഷോയില്‍ പങ്കെടുക്കുന്ന ഏറ്റയവും പ്രായം കുറഞ്ഞ താരം. യുടൂബില്‍ നിന്നും പ്രതിമാസം 15000 രൂപ വാങ്ങുന്ന കുട്ടി.. വിശേഷണങ്ങളും അലങ്കാരങ്ങളും നിരവധിയാണ്. എന്നാല്‍ ഏഴുവയസുകാരന്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഫണ്ട് കണ്ടെത്തുക എന്നു പറയമ്പോള്‍ ഈ വാക്കുകള്‍ക്കുമപ്പുറം നിഹാല്‍ ഉയരുകയാണ്.

2015 ജനുവരി മുതലാണ് കിച്ചയുടെ വീഡിയോകള്‍ യൂട്യൂബ് ചാനലിലൂടെ ആളുകളിലേക്കെത്തുന്നത്. കുഞ്ഞു ഷെഫിന്റെ പാചക വീഡിയോക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്. കൊച്ചിയില്‍ കേക്ക് ബിസിനസ് നടത്തുന്ന് അമ്മ റൂബിയുടെ പാചക നൈിപുണ്യവും പ്രശസ്ത പരസ്യ കമ്പനിയുടെ ബ്രാഞ്ച് മാനേജറായ അച്ഛന്റെ ബിസിനസ്സിലുള്ള മിടുക്കുമാണ് നിഹാല്‍രാജിനെ കിച്ചന്‍ കിച്ചയാക്കിയത്