ലാവ്ലിൻ കേസിൽ സിബിഐ നിലപാട് കടുപ്പിച്ചു:പിണറായി വിജയന് വേണ്ടി ഇനി ഹാജരാകുക മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ

single-img
15 March 2017

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വ ഹാജരാകും. മാര്‍ച്ച് 17നാണ് ഹരീഷ് സാല്‍വ ഹാജരാവുന്നത്. നിലവിൽ എം.കെ. ദാമോദരനാണ് പിണറായിയുടെ അഭിഭാഷകൻ. സിബിഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ഹരീഷ് സാൽവേയെ കേസ് ഏൽപ്പിക്കാൻ തീരുമാനിച്ചത്.

കേസില്‍ പിണറായി വിജയന്റെ വാദം മാര്‍ച്ച് 17ന് ആരംഭിക്കവേ ഹരീഷ് സാല്‍വ ഹാജരാവും. എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ അന്ന് വൈദ്യൂതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചുവെന്നും ലാവ്‌ലിന് കരാര്‍ നല്‍കാന്‍ പിണറായി അമിത താല്‍പര്യം കാണിച്ചുവെന്നുമാണ് സിബിഐ വാദം.
മുകേഷ് അംബാനി, രത്തന്‍ ടാറ്റ, സുനില്‍ മിത്തല്‍ തുടങ്ങിയ വന്‍ വ്യവസായികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണു ഹരീഷ് സാൽവേ.കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടിയും സാൽവേ ഹാജരായിരുന്നു.ചന്ദ്രബോസ് വധക്കേസിലെ വിവാദ വ്യവസായി മുഹമ്മദ്‌ നിഷാമിനു ജാമ്യം തേടി ഹാജരായതും ഹരീഷ് സാൽവേയാണു.