ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

single-img
15 March 2017
ദുബായ്:ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ശശാങ്ക് മനോഹര്‍ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ വ്യക്തമാക്കി.
ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ആ സ്ഥാനം രാജിവെച്ചാണ് കഴിഞ്ഞ വര്‍ഷം ഐ.സി.സി ചെയര്‍മാനായത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനാണ്.
ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് ശശാങ്ക് മനോഹര്‍ രാജിക്കത്ത് അയച്ചത്.ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു ചായ്‌വുമില്ലാതെ തീരുമാനങ്ങളെടുത്തിരുന്നുവെന്നും തന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ശശാങ്ക് മനോഹര്‍ രാജിക്കത്തില്‍ പറഞ്ഞു. തന്നെ പിന്തുണച്ച ഐ.സി.സിയിലെ എല്ലാ സ്റ്റാഫിനും മാനേജ്‌മെന്റിനും എല്ലാ ഡയറക്ടര്‍മാര്‍ക്കും ശശാങ്ക് രാജിക്കത്തിലൂടെ നന്ദി അറിയിച്ചു.