കൃത്രിമ മഴ പെയ്യിക്കാനുള്ള സർക്കാർ നീക്കത്തിനു തിരിച്ചടി;എതിർപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

single-img
15 March 2017


കേരളത്തില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാനാകാത്തത്. നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പദ്ധതി നടപ്പാക്കുന്നതിന് അപര്യാപ്തമാണെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കേരളം പദ്ധതിയുമായി രംഗത്തെത്തുന്നതിന് മുമ്പ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നതായി കാലാവസ്ഥാ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജനാണ് നിയമസഭയില്‍ കൃത്രിമ മഴപെയ്യിച്ച് ജലക്ഷാമം പെയ്യിക്കുമെന്ന് പറഞ്ഞത്. ക്ലൗഡ് സിഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനാായിരുന്നു പദ്ധതി.എന്നാൽ കേരളം ആവശ്യപ്പെടുന്നതിന് മുന്‍പുതന്നെ തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൃത്രിമ മഴക്കുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് പദ്ധതിയെ എതിര്‍ത്തുകൊണ്ട് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.