പാറമ്പുഴ കൂട്ടകൊലക്കേസ്: ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി നരേന്ദ്രകുമാർ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ പ്രഖ്യാപിക്കും

single-img
14 March 2017

പാറമ്പുഴ: പാറമ്പുഴ കൂട്ടകൊലക്കേസിലെ പ്രതി ഇതരസംസ്ഥാന തൊഴിലാളി നരേന്ദ്രകുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. 2015 മേയ് 17നു പാറമ്പുഴ, തുരുത്തേൽക്കവല ഡ്രൈക്ലീനിങ് സ്ഥാപന ഉടമ തുരുത്തേൽ കവല മൂലേപ്പറമ്പിൽ ലാൽസൻ (72), ഭാര്യ പ്രസന്നകുമാരി (57), മകൻ പ്രവീൺ (26) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവം നടന്ന് അഞ്ചാം ദിവസം പ്രതിയായ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളി നരേന്ദ്രകുമാറിനെ പൊലീസ് യുപിയിലെ ഫിറോസാബാദിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 2015 ഓഗസ്റ്റ് 10നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2016 ജൂണിലാണ് വിസ്താരം ആരംഭിച്ചത്.