ആ മഞ്ചിന്റെ മധുരത്തില്‍ പൊതിഞ്ഞത് ആണധികാരലൈംഗികതയുടെ അശ്ലീലമാണു

single-img
13 March 2017

പീഡോഫീലിയ,pedophile,Pedophilia

കഴിഞ്ഞ കുറേദിവസങ്ങളായി ഫെയ്സ്ബുക്കിലെ പ്രധാന ചര്‍ച്ചകളിലൊന്നു പീഡോഫീലിയ അഥവാ കുട്ടികളോടുളള ലൈംഗികാകര്‍ഷണമാണ്. പീഡോഫീലിയ എന്നത് സ്വവര്‍ഗ്ഗാനുരാഗം പോലെതന്നെ സ്വാഭാവികമായ ഒരു ലൈംഗികാഭിരുചി (സെക്ഷ്വല്‍ പ്രിഫറന്‍സ്) മാത്രമാണെന്നും അതുകൊണ്ടുതന്നെ അത്തരം ആളുകള്‍ക്ക് അങ്ങനെ ജീവിക്കാനുളള അവകാശമുണ്ടെന്നും വാദിക്കുന്നവരും അതിനെ സൈദ്ധാന്തികമായി ന്യായീകരിക്കുന്നവര്‍ ഒരു ഭാഗത്തും കുട്ടികളോടുളള ഏതുതരം ലൈംഗിക പ്രവൃത്തികളും ബലാത്സംഗവും അക്രമവുമാണെന്നു വാദിക്കുന്നവര്‍ മറുഭാഗത്തും അണിനിരന്നതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണു. ആദ്യമേതന്നെ പറഞ്ഞുകൊളളട്ടെ, ഇതെഴുതുന്നയാള്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടയാളാണ്.

ദേശീയഗാനത്തിനു എഴുന്നേറ്റ് നില്‍ക്കാതിരുന്നതിനു ഭരണകൂടവേട്ടയ്ക്കും പൊതുവിചാരണകള്‍ക്കും ഇരയാകുകയും പിന്നീട് ജയില്‍മോചിതനാകുകയും ചെയ്ത സല്‍മാന്‍ ആണു ആദ്യമായി പീഡൊഫീലിയയെ ന്യായീകരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടുന്നത്. ദേശീയഗാനവിഷയത്തില്‍ ഇദ്ദേഹത്തെ പിന്തുണച്ചവരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഇത്തരം പോസ്റ്റുകളുമായി രംഗത്തുവന്നത്. പത്തും പന്ത്രണ്ടും വയസ്സുളള കുട്ടികള്‍ മുതിര്‍ന്നവരുടെ ലൈംഗികാഭിവാഞ്ഛയോടെയുളള ശാരീരികാധിനിവേശങ്ങളെ ആസ്വദിക്കാന്‍ സാധ്യതയുണ്ടെന്നും അതിലിടപെടാന്‍ മൂന്നാമതൊരാള്‍ക്ക് അവകാശമില്ലെന്നും ധ്വനിപ്പിക്കുന്ന ഒരു പോസ്റ്റായിരുന്നു അത്. അതിനുശേഷം സ്വയം ഫെമിനിസ്റ്റെന്നും ദുര്‍ബ്ബലര്‍ക്കു വേണ്ടി നിലകൊളളുന്നവരെന്നും ഒക്കെ അവകാശപ്പെടുന്ന സോഷ്യല്‍മീഡിയ ബുദ്ധിജീവികള്‍ ഇതിനെ ന്യായീകരിച്ചു രംഗത്തു വരികയുണ്ടായി.

 

പീഡോഫീലിയ,pedophile,Pedophiliaഈയടുത്ത് പതിനാറുവയസ്സുളള ഒരു ബാലികയെ ഒരു പുരോഹിതന്‍ ലൈംഗികചൂഷണം നടത്തുകയും ഗര്‍ഭിണീയാക്കുകയും ചെയ്ത സംഭവം വാര്‍ത്തകളില്‍ നിറഞ്ഞ സാഹചര്യത്തിലാണു പീഡോഫീലിയ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്.അത്തരം വാദപ്രതിവാദങ്ങളിലൊന്നില്‍ തനിക്കു അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് കാമമാണെന്നും അവള്‍ക്ക് ദിവസവും താന്‍ മഞ്ച് വാങ്ങിക്കൊടുക്കാറുണ്ടെന്നും അവകാശപ്പെട്ട് മുഹമ്മദ് ഫര്‍ഹാദ് എന്ന യുവാവിന്റെ  പോസ്റ്റ് ആണു വിവാദമായത്. ഫര്‍ഹാദ് ഒരു പൊട്ടന്‍ഷ്യല്‍ ചൈല്‍ഡ് അബ്യൂസര്‍ ആണെന്നും അയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഒരു പീഡോഫില്‍ ആയി ജീവിക്കാനുളള അയാളുടെ അവകാ‍ശത്തെ നിഷേധിക്കാന്‍ പാടില്ല എന്ന് അവകാശപ്പെട്ടുകൊണ്ട് വേറേ ചിലകൂട്ടരും രംഗത്തുവരികയുണ്ടായി. താന്‍ ഒരു അക്കാദമിക് ചര്‍ച്ചയ്ക്കായി ഇത്തരം ഒരു ഭാവനാജനകമായ സാഹചര്യം വര്‍ണ്ണിക്കുകയായിരുന്നു എന്നായിരുന്നു ഫര്‍ഹാദിന്റെ വിശദീകരണം. ഫര്‍ഹാദിനെ സോഷ്യൽ മീഡിയയിലെ ഇടതന്മാര്‍ ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയനാക്കുകയായിരുന്നുവെന്നും അതുവലിയ ‘ഹിംസ’യാണെന്നുംമറ്റൊരുകൂട്ടര്‍വാദിച്ചു.

പീഡോഫീലിയ,pedophile,Pedophiliaഎന്നാല്‍ പിന്നീട് ഫര്‍ഹാദിനെ നേരിട്ടറിയാമെന്നവകാശപെട്ട് ദിലീപ് വേണുഗോപാല്‍ എന്ന യുവാവ് ആരോപിച്ച കാര്യങ്ങള്‍ ഫര്‍ഹാദിനെ പിന്തുണച്ചവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണു.ഫര്‍ഹാദ് ഇതിനുമുന്നേ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ മുടിപ്പിന്ന് ഒളീപ്പിച്ചു വെച്ച ശേഷം അതെടുക്കാന്‍ വരുമ്പോ‍ള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും അക്കാര്യം ഒരു സ്വകാര്യസദസ്സില്‍ അഭിമാനത്തോടെ ഇയാള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ദിലീപനും കൂടാതെ നചികേതസ് എന്ന അനോണി ഐഡിയും ആരോപിച്ചത്.പീഡോഫീലിയയെ സംബന്ധിച്ച വാദപ്രതിവാദങ്ങളിലേയ്ക്കു പോകുന്നതിനുമുന്നേ നമുക്ക് പീഡോഫീലിയ എന്താണെന്നു പരിശോധിക്കാം.

 

നചികേതസ്സ് പറഞ്ഞതൊരു കെട്ടുകഥയാണെന്നും, ഫർഹാദിനെ ഞങ്ങൾക്കറിയാമെന്നും പറഞ്ഞു ഫലിപ്പിക്കാൻ…

Posted by Dileep Venugopalan on Tuesday, March 7, 2017

 

 

‘പാരാഫിലിയ’എന്നുമനശാസ്ത്രജ്ഞര്‍ വിളിക്കുന്ന മാനസിക നിലയുടെ വക ഭേദങ്ങളിലൊന്നാണു പീഡൊഫീലിയ. സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായ ലൈംഗിക ചോദനകളെയാണു പാരഫീലിയ എന്നു വിളീക്കുന്നത്. ഇതില്‍ ചിലതിനെ രോഗമായും ചികിത്സിക്കേണ്ടവയായും ചിലതിനെ കേവലം വകഭേദമായും തരം തിരിച്ചിട്ടുണ്ട്. മാനസികരോഗാവസ്ഥകളെയും അവയ്ക്കുളള ചികിത്സാരീതികളേയും തരംതിരിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണ് ഡയഗ്നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്സ് (DSM). അമേരിക്കന്‍ സൈക്ക്യാട്രിക് അസ്സോസിയേഷന്‍ പുറത്തിറക്കുന്ന ഈ പുസ്തകം ലോകമെങ്ങുമുളള മനശാസ്ത്രജ്ഞര്‍,ഗവേഷകര്‍,മരുന്നുകമ്പനികള്‍,ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങിയവര്‍ ഒരു റഫറന്‍സായി ഉപയോഗിക്കുന്നു. ഡി എസ് എമ്മിന്റെ മുന്‍കാലപതിപ്പുകളിലെ നിര്‍വ്വചനങ്ങള്‍ പ്രകാരം രോഗങ്ങളായി കണ്ടിരുന്ന പലതും ഏറ്റവും പുതിയ പതിപ്പുപ്രകാരം മാനസികരോഗങ്ങളല്ല. ഉദാഹരണത്തിനു സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗാനുരാഗവുമൊക്കെ പണ്ട് രോഗങ്ങളായാണു നിര്‍വ്വചിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഏറ്റവും പുതിയ പതിപ്പില്‍ (ഡി എസ് എം-5) ഒരു സെക്ഷ്വല്‍ പ്രിഫറന്‍സ് ആയാണു പരിഗണിക്കുന്നത്. എന്നാല്‍ ഡി എസ് എമ്മിന്റെ പുതിയ പതിപ്പ്, പാരാഫീലിയയെ കാണുന്നത് മറ്റൊരു രീതിയിലാണ്. അചേതനമായ വസ്തുക്കളിലോ അസാധാരണമായ സാഹചര്യങ്ങളിലോ വിചിത്രഭാവനകളിലോ അസാധാരണമായ വ്യക്തികളിലോ അവരുടെ പെരുമാറ്റങ്ങളിലോ ഒക്കെ ലൈംഗികമായ ഉണര്‍വ്വ് കണ്ടെത്തുന്ന അനുഭവത്തെയാണു പാരഫിലിയ എന്നു മനശാസ്ത്രം പറയുന്നത്. ഏകദേശം 549-ല്‍പ്പരം പാരഫീലിയകള്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇവയില്‍ എട്ടെണ്ണം മാത്രമാണു പാരാഫീലിക് ഡിസോര്‍ഡര്‍ അഥവാ രോഗാവസ്ഥയായി ഡീ എസ് എം – 5 ലിസ്റ്റ്ചെയ്യുന്നത്. ഈഎട്ടെണ്ണത്തില്‍ഒന്നാണുപീഡോഫീലിയ. ഈ എട്ട്തരം പാരാഫീലിയകളും രോഗാവസ്ഥയയി പരിഗണിക്കുന്നത് അതു പ്രവൃത്തിയില്‍ കൊണ്ടു വരുമ്പോള്‍ മാത്രമാണു.  ‘പാരാഫീലിയ ഉളള ഒരു വ്യക്തി ലൈംഗിക സംതൃപ്തിക്കായി ചെയ്യുന്ന പ്രവൃത്തികള്‍ തനിക്കോ മറ്റുളളവര്‍ക്കോ ശാരീരികമായോ മാനസികമായോ ദോഷം ചെയ്യുന്നവയാണെങ്കില്‍ അയാളുടേത് ഒരു രോഗാവസ്ഥയായി പരിഗണിക്കണം’എന്നാണു എസ്എം-5 പറയുന്നത്.

കൌമാരപ്രായമെത്തുന്നതിനു മുന്‍പുളള (പതിമൂന്നുവയസ്സിനു താഴെ ) ആണ്‍കുട്ടികളോടോ പെണ്‍കുട്ടികളോടോ മാത്രമായി പതിനാറു വയസ്സിനു മുകളില്‍ പ്രായമുളള (അല്ലെങ്കില്‍ കുട്ടിയേക്കാള്‍ അഞ്ചുവയസ്സെങ്കിലും കൂടുതല്‍ പ്രായമുളള) ഒരു വ്യക്തിക്കു തോന്നുന്ന ലൈംഗികാകര്‍ഷണത്തെയാണു പീഡോഫീലിയ എന്ന പേരില്‍ അറിയപ്പെടുന്നത്. ‘പീഡോഫീലിയ’എന്നതു ഒരു ക്രിമിനലോ ലീഗലോ ആയ പദമല്ല, മറിച്ച് തികച്ചും വൈദ്യശാസ്ത്രപരമായ പദമാണു.  ഉദാഹരണത്തിനു ബലാത്സംഗം എന്നത് ഒരു ലീഗല്‍ പദമാണു. കുട്ടികളോടുളള ലൈംഗികാകര്‍ഷണം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളെ നമുക്കു കണ്ടെത്താനോ കുറ്റവാളിയായി കണക്കാക്കാനോ കഴിയില്ല. എന്നാല്‍ അയാള്‍ അതു പ്രവൃത്തിയിലൂടെ പ്രകടമാക്കാന്‍ ശ്രമിക്കുമ്പോഴാണു അതിനു കുട്ടികള്‍ ഇരയാകുന്നതും അതു നിയമപരമായ ഒരു കുറ്റമായി മാറുന്നതും. കുട്ടികളുടെ നേരെ ലൈംഗികാതിക്രമം നടത്തുന്ന എല്ലാവരും പീഡോഫൈലുകള്‍ അല്ല. എളുപ്പത്തില്‍ സാധിക്കാവുന്ന ഒരു ലൈംഗികാനുഭവം എന്ന നിലയിലോ നൈമിഷികമായ ലൈംഗികാകര്‍ഷണം മൂലമോ കുട്ടികളെ പീഡിപ്പിക്കുന്ന നോൺ-പീഡോഫിലുകളും ഇക്കൂട്ടത്തിലുണ്ട്. മൊത്തം കുറ്റവാളികളില്‍ ഈ രണ്ടു കൂട്ടരും ഏകദേശം അമ്പതുശതമാനം വീതമാണുളളത്. ആദ്യം പറഞ്ഞ കൂട്ടര്‍ കുട്ടികളോട് മാത്രം ആകര്‍ഷണമുളളവരാണെങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ മറ്റുതരം രതിയിലും താല്‍പ്പര്യമുളളവരാണു.

പീഡോഫൈല്‍ ആയവരില്‍ അന്‍പതു മുതല്‍ അറുപത് ശതമാനം ആളുകള്‍ അമിതമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും എന്നാല്‍ ലഹരിയിലായിരിക്കുമ്പോഴും സാധാരണ അവസ്ഥയിലും ഇവര്‍ തങ്ങളുടെ ലൈംഗികതാല്‍പ്പര്യം അങ്ങനെതന്നെ പ്രകടിപ്പിക്കുന്നതായും ചില പഠനങ്ങള്‍ പറയുന്നു. അതുപോലെ ഭൂരിഭാഗം പീഡൊഫിലുകളും ചെറുപ്പത്തില്‍ മുതിര്‍ന്നവരില്‍ നിന്നുളള ലൈംഗികാതിക്രമത്തിനു വിധേയവരായവരാണെന്നും സര്‍വ്വേകള്‍ പറയുന്നു. ഒളിഞ്ഞുനോട്ടം, നഗ്നതാപ്രദര്‍ശനം, കുട്ടികളുടെ ദേഹത്ത് തങ്ങളുടെ ലൈംഗികാവയവങ്ങള്‍ ഉരസുക തുടങ്ങിയ പ്രവര്‍ത്തികള്‍ മുതല്‍ ലിംഗപ്രവേശനം വരെയുളള പ്രവൃത്തികള്‍ ഇവര്‍ കുട്ടികളുടെയടുത്ത് പ്രയോഗിക്കാറുണ്ട്. എല്ലാ ശിശുപീഡകരും പീഡൊഫിലുകളല്ല എന്നു നേരത്തേ പറഞ്ഞല്ലോ, എന്നാല്‍ ശിശുപീഡനം ആവര്‍ത്തിക്കുന്നവരില്‍ 88 ശതമാനം പേരും പീഡൊഫിലിയ ഉളളവരായിരിക്കുമെന്നു സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, പീഡൊഫിലുകള്‍ അങ്ങനെയല്ലാത്തവരെയപേക്ഷിച്ച് പത്തുമടങ്ങ് കൂടുതല്‍, ലൈംഗികച്ചുവയുളള അക്രമങ്ങള്‍ കുട്ടികളുടെ നേര്‍ക്ക് നടത്താറുണ്ടെന്നും സര്‍വ്വേകള്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള കേസുകളില്‍ ഭൂരിഭാഗം പീഡോഫിലുകളും പുരുഷന്മാരാണു. ഒരു ശതമാനം മാത്രമാണു സ്ത്രീകള്‍. ഇതില്‍ത്തന്നെ പുരുഷപീഡോഫിലുകളായ ശിശുപീഡകരില്‍ ഭൂരിഭാഗവും കൌമാരപ്രായത്തില്‍ തങ്ങളേക്കാള്‍ നാലോ അഞ്ചോ വയസ്സിനിളയ കുട്ടികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം നടത്തിയിട്ടുളളവരായിരിക്കും. മാത്രമല്ല ഇവരുടെ ഈ വാസന പ്രായമേറിവരുന്തോറും കൂടിവരുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.

പീഡോഫീലിയ,pedophile,Pedophilia

ഇനി പീഡൊഫിലിയയെ കുട്ടിയുടെ ഭാഗത്തുനിന്നു ഒന്നു വീക്ഷിക്കാം. പരസ്പരസമ്മത(കണ്‍സെന്റ്)ത്തോടെയുളള ലൈംഗികതയില്‍ എന്താണു തെറ്റെന്നാണു പീഡോഫിലുകള്‍ക്ക് വേണ്ടി വാദിക്കുന്ന ചില ബുദ്ധിജീവികളുടെ ചോദ്യം. പ്രായപൂര്‍ത്തിയെത്താത്ത ഒരു കുട്ടിയുടെ സമ്മതം നിയമപരമായി നിലനില്‍ക്കില്ല എന്ന ലളിതമായ വിശദീകരണമൊന്നും ഇവര്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഇതെങ്ങനെയാണു സാധുവല്ലാത്തത് എന്നു ഒന്നു വിശദീകരിക്കാന്‍ ശ്രമിക്കാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് കുട്ടികളിലും ലൈംഗികമായ വികാരങ്ങളും ആകാംക്ഷകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതു ഒരു പക്വതയുളള ലൈംഗികവികാരമാകണമെന്നില്ല. സിനിമയില്‍ ആലിംഗനമോ ചുംബനമോ കാണുമ്പോഴുണ്ടാകുന്ന മാനസികമായ അനുഭൂതിയിലോ മറ്റോ എത്തിനില്‍ക്കുന്ന പ്രാഥമിക ലൈംഗികവികാരമായിരിക്കും അത്. അവരെ സമീപിക്കുന്ന മുതിര്‍ന്ന വ്യക്തിയ്ക്കു താന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെപ്പറ്റി പൂര്‍ണ്ണമായ ബോധ്യമുണ്ടായിരിക്കും. അവരുടെ സാധാരണതലത്തില്‍ നിന്നും അസാധാരണതലത്തിലേയ്ക്കു പോകുന്ന സ്പര്‍ശനങ്ങള്‍ കുട്ടി ചിലപ്പോള്‍ എതിര്‍ത്തില്ല എന്നും വരും. എന്നാല്‍ അതിനു പിന്നാലെ വരുന്ന ലിംഗപ്രവേശം അടക്കമുളള പുരുഷലൈംഗികതയുടെ കായികാധിനിവേശത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെയാണു ഇവര്‍ പറയുന്ന ഈ ‘മൌനംനിറഞ്ഞസമ്മതം’ഉണ്ടാകുന്നത്. കണ്‍സെന്‍റ്റ്എന്നത്പൂര്‍ണ്ണമായഅറിവോടെയോടെയുളളതാണെങ്കില്‍മാത്രമേഅതുസാധുവാകുകയുളളൂ. മാത്രമല്ല ഒരു മുതിര്‍ന്നയാളുടെ ലൈംഗികമായ സമീപനത്തെ സഹിക്കാനുളള കായികശേഷിപോലും ഒരു കുട്ടിക്കുണ്ടായിരിക്കുകയില്ല. പൂര്‍ണ്ണവളര്‍ച്ചയെത്താത്ത അവരുടെ ലൈംഗികാവയവങ്ങളിലടക്കമുണ്ടാകുന്ന പരിക്കുകള്‍ ജീവിതാവസാനം വരെയും അവരുടെ ആരോഗ്യത്തെ ബാധിച്ചെന്നിരിക്കും. അച്ഛനോ അമ്മാവനോ പുരോഹിതനോ അധ്യാപകനോ ഒക്കെ കുട്ടിയുടെ മുകളില്‍ സാമൂഹികവും മനശാസ്ത്രപരവുമായ ആധിപത്യം ഉളളവരാണെന്നിരിക്കേ അവര്‍ക്ക് കുട്ടികളെ ചൂഷണം ചെയ്യാനെളുപ്പമാണു. (പുരോഹിതനാല്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരി, അയാളുടെ വാക്കു കേട്ട് സ്വന്തം അച്ഛനെതിരേ വരെ മൊഴികൊടുത്തകാര്യം മറക്കരുത്). ഇക്കാരണങ്ങളാല്‍ത്തന്നെ നിങ്ങള്‍ പറയുന്ന കണ്‍സെന്റ് കുട്ടികളുടെ കാര്യത്തില്‍ ഒരിക്കലും സാധുവാകുകയില്ല.ഇനി മേല്‍പ്പറഞ്ഞ മഞ്ച് നല്‍കി അഞ്ചാം ക്ലാസ്സുകാരിയെ ‘കാമിക്കുന്ന’ചേട്ടന്റെ കാര്യമെടുക്കാം. ആ പാവം കുട്ടിയ്ക്കുണ്ടാകുന്ന ആകെയുളള ആകര്‍ഷണം വെറുതേ കിട്ടുന്ന ഒരു മിഠായിയാണു. സ്ഥിരമായി ഇത്തരത്തിൽ മിഠായി നല്‍കുന്ന കാണാന്‍ രസമുളള ചേട്ടനോട് ആ കുട്ടിയ്ക്ക് ഒരു അടുപ്പമൊക്കെ ഉണ്ടായിയെന്നും വരാം. അതിനു മറുഭാഗത്തുള്ള മഞ്ച് കൊടുക്കുന്ന ചേട്ടന് ‘അനുഭവവേദ്യമായികൊണ്ടിരിക്കുന്ന’വികാരങ്ങളുടെ സ്പെക്ട്രവുമായി യാതൊരു കോറിലേഷനും ഉണ്ടാകുകയില്ല. എല്ലാ ശിശുപീഡകരും കുട്ടികളെ ആകര്‍ഷിക്കുന്നത് ഇങ്ങനെയൊക്കെത്തന്നെയാണു. മിഠായിയോ കളിപ്പാട്ടങ്ങളോ നല്‍കി കുട്ടിയുമായി ആരോഗ്യകരമായ സൌഹൃദം സ്ഥാപിക്കുക, ആദ്യം വാത്സല്യത്തോടെയും പിന്നീട് ലൈംഗികച്ചുവയോടെയും സ്പര്‍ശിക്കുകതുടങ്ങിയവയാണു ആദ്യപടികള്‍. ഇതിലൂടെ ആര്‍ജ്ജിച്ചെടുക്കുന്നതാണു കണ്‍സന്റ് എന്നു ചില ഉത്തരാധുനിക ബുദ്ധിജീവികള്‍ കരുതുന്നുണ്ടെങ്കില്‍ അവരുടെ തലച്ചോറ് ഫോര്‍മലിനില്‍ ഇട്ടു  കഴുകിയെടുക്കുന്നത് നന്നാകും.

ഇനി ഇത്തരം അനുഭവങ്ങള്‍  ഒരു കുട്ടിയെ എങ്ങനെയാണു ബാധിക്കുന്നതെന്നു നോക്കാം.പിതൃസ്ഥാനീയരാലോ(അച്ഛന്‍,അമ്മാവന്‍) പുരോഹിതന്മാരാലോ ഒക്കെ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്കും, ബലപ്രയോഗത്തിലൂടെയുളള പെനിട്രേഷന്‍ അടക്കമുളള ലൈംഗികബന്ധത്തിനു വിധേയരാകുന്ന കുട്ടികള്‍ക്കും ഗുരുതരമായ മാനസികാഘാതങ്ങളുണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരത്തിലുളള കുട്ടികളില്‍ മാനസികമായ ആഘാതം, വിഷാദം, നാഡീസംബന്ധമായ തകരാറുകള്‍ എന്നിവയുണ്ടാകാനുളള സാധ്യത വളാരെക്കൂടുതലാണു. ദീര്‍ഘകാലം ഇത്തരം പീഡനത്തിനു വിധേയരായിട്ടുളള കുട്ടികളില്‍ വിഷാദരോഗം, ഉത്കണ്ഠ, വ്യക്തിത്വവൈകല്യങ്ങള്‍, ദഹനസംബന്ധിയായ അസുഖങ്ങള്‍, ലഹരി വസ്തുക്കളുടെ അമിതോപയോഗം എന്നിവ ഉണ്ടാകുന്നതായി കാണാം. ഇത്തരം കുട്ടികളില്‍ സാധാരണകുട്ടികളെ അപേക്ഷിച്ച് ആത്മഹത്യാപ്രവണത വളരെയധികം കൂടുതലാണു. പഠനത്തിലെ പിന്നോക്കാവസ്ഥ, ജോലി അടക്കമുളള ജീവിതനേട്ടങ്ങള്‍ കൈവരിക്കാനുളള ശേഷിക്കുറവ്എന്നീ കുറവുകള്‍ ബോണസായും ലഭിക്കുന്നു.മാത്രമല്ല നേരത്തേ പറഞ്ഞതുപോലെ കുട്ടിക്കാലത്ത് ലൈംഗികപീഡനാനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുളള ഒരു കുട്ടി മുതിരുമ്പോള്‍ ഒരു ശിശുപീഡകനാകാനുളള സാധ്യത വളരെക്കൂടുതലാണു. കുട്ടികളില്‍ തനതായുളള അനുകരണസ്വഭാവമാണു ഇതിന്റെ കാരണം. താന്‍ ബഹുമാനിക്കുന്ന മുതിര്‍ന്നവരില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ അവന്‍റ്റെ ഉപബോധമനസ്സില്‍ ഇതിനെ സ്വാഭാവികമായി രേഖപ്പെടുത്തുന്നതാണു ഇതിന്റെ കാരണം.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ശിശുപീഡകന്‍ നേരിട്ടും അല്ലാതെയും ഉപദ്രവിക്കുന്നത് സമൂഹത്തെക്കൂടിയാണു. ആരോഗ്യമുളള സമൂഹത്തിനു ആരോഗ്യമുളള വ്യക്തികളെയാണു ആവശ്യം. ഒരു കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കുന്ന വ്യക്തി അവന്റെ/അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കൂടിയാണു നശിപ്പിക്കുന്നത്. ഇതിന്റെ ദോഷഫലങ്ങള്‍ ആ കുട്ടി മാത്രമല്ല അയാളുടെ ജീവിതകാലം മുഴുവന്‍ അയാള്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ ജീവിക്കുന്ന മറ്റുളളവരും കൂടിയാണു അനുഭവിക്കുന്നത്. അയാളുടെ പങ്കാളി, കുട്ടികള്‍, മറ്റു കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം മേല്‍പ്പറഞ്ഞ മോശം മാനസികാവസ്ഥയുടെ ഇരകളാകും. കുട്ടികള്‍ ആരോഗ്യമുളളവരായി വളരേണ്ടത് ആരോഗ്യമുളള സമൂഹത്തിന്റെ ആവശ്യമാണു. അതുകൊണ്ടാണു കുട്ടികളോടുളള വാത്സല്യവും സംരക്ഷണമനോഭാവവും നമ്മുടെയൊക്കെ ജനിതകവ്യവസ്ഥയില്‍ പരിണാമത്തിലൂടെ ഉണ്ടായിവന്നത്. ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ ഒരു ശിശുപീഡകന്‍ സമൂഹത്തിലെ ക്യാന്‍സര്‍ ആണു.

 

മേല്‍പ്പറഞ്ഞ വിവരങ്ങളത്രയും മേയൊക്ലിനിക്കിന്റേയും അതുപോലെ വിവിധ സര്‍വ്വകലാശാലകളുടെയും പഠനങ്ങളെ അധികരിച്ചുളളവയാണ്. ഉത്തരാധുനിക അമാനവരുടെ കുലദൈവമായ ഫൂക്കോയെ അവഗണിച്ച് ശാസ്ത്രത്തെ ആധാരമായ വിവരങ്ങളെഴുതുന്നതൊക്കെ വലിയ ‘ഹിംസ’യാകുമെന്നറിയാം. “ശാസ്ത്രത്തിലൂടെ എല്ലാം മനസ്സിലാക്കാന്‍ സാധ്യാണെന്നു ഞാന്‍ കരുതണില്ല്യ” എന്നു വളളുവനാടന്‍ സവര്‍ണ്ണഭാഷയില്‍ ചില ‘സബാള്‍ട്ടേണ്‍മേനോന്‍’മാര്‍ പറയുന്നതും മറ്റുചില ഇസ്ലാമിസ്റ്റ്-ദളിത്ബുദ്ധിജീവികള്‍ (എല്ലാവരുമല്ല) അതിനു കയ്യടിക്കുന്നതും പലതവണ കണ്ടിട്ടുണ്ട്. ഈയുളളവന്‍ പഠിച്ചതും പഠിപ്പിക്കുന്നതും സയന്‍സ് ആയതുകൊണ്ട് ആ രീതിയോടാണു കൂടുതല്‍ വിശ്വാസവും താല്‍പ്പര്യവും. അതിലെ ഹിംസ മേല്‍പ്പറഞ്ഞ കൂട്ടര്‍ പൊറുക്കണം. പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുന്‍പ് തത്വചിന്ത എന്ന പേരില്‍ ‘മനനം’ ചെയ്തുണ്ടാക്കിയ സിദ്ധാന്തങ്ങളേക്കാള്‍ ആധികാരികതയുള്ളത് കൃത്യമായ സാമ്പിള്‍സര്‍വ്വേകള്‍ വഴിനടത്തുന്ന ശാസ്ത്രീയപഠനങ്ങള്‍ക്കു തന്നെയാണെന്നു വിശ്വസിക്കാതെ തരമില്ല.

ഇനി ശിശുപീഡനത്തെ ന്യായീകരിക്കുന്നത് എന്തോ അതിപുരോഗമനമാണെന്നു കരുതുന്നവരോട്: 

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് തെറ്റാണു എന്നത് ഒരു പാരമ്പര്യസദാചാരമല്ല. ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം പ്രയോഗത്തില്‍ വന്ന ഒരു പുരോഗമനചിന്തയാണത്. നമ്മുടെ ചരിത്രവും പുരാണങ്ങളുമെല്ലാം എട്ടും ഒന്‍പതും വയസ്സുളള ബാലികമാരെ വിവാഹം കഴിച്ച പ്രവാചകന്മാരെയും അവതാരങ്ങളേയും രാജാക്കന്മാരേയും കൊണ്ട് സുലഭമാണു. ശാസ്ത്രാവബോധവും നൈതികബോധവുമുളള ഒരു വികസിതസമൂഹത്തിലാണു കുട്ടികളുമായുളള ലൈംഗികത ഒരു കുറ്റമാകുന്നത്. നിങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോയാല്‍ പെര്‍പെച്വല്‍ മെഷീനും ആല്‍ക്കെമിയുമൊക്കെ അത്യന്താധുനിക ശാസ്ത്രീയ സങ്കല്‍പ്പങ്ങളായി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

പീഡോഫീലിയ,pedophile,Pedophilia,കനി,KANIഇത്തരത്തില്‍ പീഡൊഫീലിയ നോര്‍മലൈസ് ചെയ്തുകൊണ്ടുളള ചര്‍ച്ചകളില്‍ കുട്ടികള്‍ ഇതു ആസ്വദിക്കും എന്നൊക്കെ പറഞ്ഞു വെയ്ക്കുമ്പോള്‍ ഇത്തരം ചോദനകളുളള ഒരാള്‍ക്ക് നിങ്ങള്‍ ആത്മവിശ്വാസം പകരുകയാണു. പതിനൊന്നുവയസ്സുളളപ്പോള്‍ തനിക്കുണ്ടായ അനുഭവം താന്‍ ആസ്വദിച്ചു എന്നു ചാനല്‍ ചര്‍ച്ചയില്‍പ്പറഞ്ഞ അഭിനന്ദ് കിഷോര്‍ എന്ന യുവാവും, മെമ്മറീസ് ഓഫ് അ മഷീന്‍ എന്ന ഹ്രസ്വചിത്രത്തില്‍ ശിശുപീഡകനെയോര്‍ത്ത് തനിക്കു രതിമൂര്‍ച്ഛയുണ്ടായിട്ടുണ്ടെന്നു കാമുകനോട് പറയുന്ന കനി കുസൃതിയുടെ കഥാപാത്രവുമെല്ലാം ചെയ്യുന്നത് ഇത്തരം അനക്ഡോട്ടുകളെ സാമാന്യവല്‍ക്കരിക്കുകയാണു. ഇതു പീഡൊഫീലിയ വാസനയുളളവരുടെ ഉളളിലെ കുറ്റബോധം നീക്കാനും അവര്‍ക്കു ആത്മവിശ്വാസം നല്‍കാനും ഉപകരിക്കുമ്പോള്‍ അയാളുടെ പരിസരത്തെവിടെയോ ഉളള ഒരു പാവം കുഞ്ഞ് അയാളുടെ ഇരയാകും എന്നു മറക്കാതിരിക്കുക.

മറ്റൊരുവാദം ഇതാണു. ഒരാള്‍ തനിക്കു പീഡോഫീലിയ ഉണ്ടെന്നു പറഞ്ഞാല്‍ അയാള്‍ കുറ്റവാളിയാകില്ല. അയാളുടെ പ്രസ്താവന വീണ്ടും ഷെയര്‍ ചെയ്ത് അയാളെ ആള്‍ക്കൂട്ടവിചാരണയ്ക്ക് വിധേയനാക്കുന്നത് ഹിംസയാണു (ദേ പിന്നേം ഹിംസ). ഒന്നാമതായി, ഇവിടെ സ്വയം പീഡൊഫീലിയ ഉണ്ടെന്നു പറഞ്ഞവരും അതിനെ ന്യായീകരിക്കുന്നവരുമെല്ലാം കുട്ടികളുടെ കണ്‍സന്റ് സാധുവാണു എന്നു വാദിക്കുന്നുണ്ട്. അങ്ങനെ വാദിക്കുന്നവര്‍ കുട്ടികളുടെ നേരേ ഒരാക്രമണത്തിനു മുതിരില്ല എന്നു നമുക്കു ഉറപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അവരെക്കുറിച്ചുളള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റുളളവര്‍ക്കു അയാളെക്കുറിച്ച് വിജിലന്റ് ആയിരിക്കാന്‍ സഹായിക്കും. ലൈംഗികക്കുറ്റവാളികളുടെ പെരുവിവരം പൊതുസമൂഹത്തിനു ലഭ്യമാകുംവിധം പരസ്യമാക്കണമെന്നു അനുശാസിക്കുന്ന അമേരിക്കയിലെ ഫെഡറല്‍ നിയമമായ ‘മേഗന്‍സ്നിയമ’ത്തിനുആപേരുവന്നതിനുപിന്നില്‍ഒരുകഥയുണ്ട്. 1994 ജൂലൈമാസം 29-നു ഹാമില്‍ട്ടണ്‍ ടൌണ്‍ഷിപ്പില്‍ ജെസ്സി ടിമണ്ടക്ക്വാസ് എന്നയാള്‍ ഏഴുവയസ്സുകാരിയായ മേഗന്‍ കങ്കയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം കഴിഞ്ഞു ഒരു മാസം കഴിയുമ്പോഴാണു ഈ നിയമം ന്യൂ ജെഴ്സി അസ്സംബ്ലി പാസ്സാക്കുന്നത്. ജെസ്സി എന്ന ക്രിമിനല്‍ അതിനു മുന്നേ സമാനമായ രണ്ടു കുറ്റകൃത്യങ്ങള്‍ നടത്തിയ ആളായിരുന്നു. ഇയാള്‍ മേഗന്റെ വീടിനടുത്ത് താമസിക്കുമ്പോള്‍ ആര്‍ക്കും ഇയാളുടെ ഈ പൂര്‍വ്വകാലചെയ്തികള്‍ അറിയുമായിരുന്നില്ല എന്നത് മറ്റൊരു കുട്ടിയുടെ മരണത്തിനുകൂടി ഇടയാക്കി. അതുകൊണ്ട് ഇത്തരം വാസനയുളളവരുടെ പേരുകള്‍ ആളുകള്‍ അറിയുന്നത് തന്നെയാണു നല്ലത്. പക്ഷേ അവരെ ശാരീരികമായി ആക്രമിക്കാനും കൊലവിളിനടത്താനും പോകുന്നത് ഒരു പരിഷ്കൃതസമൂഹത്തിനു ചേര്‍ന്നതല്ല. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണു വേണ്ടത്.

പീഡോഫീലിയയെ ഡീക്രിമിനലൈസ് ചെയ്യാനിറങ്ങിയ അള്‍ട്രാ ഫെമിനിസ്റ്റുകളോട് ഒരുവാക്കുകൂടി: പീഡൊഫീലിയ എന്നതു ഒരു പുരുഷാധിപത്യപരമായ ലൈംഗികതയാണു. മൃദുശരീരവും ചുവന്ന ചുണ്ടുകളുമുളള ‘പ്രതികരണശേഷിയില്ലാത്ത’ലൈംഗികോപകരണങ്ങളെത്തേടുന്നതു നിങ്ങളുടെയുളളിലെ ആണ്‍മൃഗമാണു.