ജിഷ വധക്കേസില്‍ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം

single-img
13 March 2017

കൊച്ചി: പെരുന്പാവൂരിലെ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.
രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിർപ്പ്​ കോടതി അനുവദിച്ചില്ല.

നിയമ വിദ്യാർഥിനിയായ ജിഷ 2016 ഏപ്രിൽ 28നാണ്​ പീഡനത്തിനിരയായി പെരുമ്പാവൂരിലെ വീട്ടിൽ കൊല്ല​െപ്പട്ട നിലയിൽ കാണപ്പെടുന്നത്​. കേസിൽ ഇതര സംസ്ഥാനക്കാരനായ അമീറാണ്​അറസ്റ്റിലായത്​.