ഛത്തീസ്ഗഢില്‍ സിആര്‍പിഎഫ് ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ പതിനൊന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

single-img
11 March 2017

ഛത്തീസ്ഗഡ്:ഛത്തീസ്ഗഢില്‍ സിആര്‍പിഎഫ് ജവാന്മാരും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിനൊന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. സുഖ്മ ജില്ലയിലെ ഭേജ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഭേജിയേയും കുട്ടച്ചേറുവിനെയും ബന്ധിപ്പിക്കുന്ന വഴിയില്‍ പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സിആര്‍പിഎഫ് ഐജി സുന്ദര്‍ രാജ് പറഞ്ഞു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ജവാന്‍മാരില്‍ നിന്നും ആയുധങ്ങളും വയര്‍ലെസ് റേഡിയോയും തട്ടിയെടുത്തതായു റിപ്പോര്‍ട്ടുണ്ട്. സിആര്‍പിഎഫിന്റെ 219ാം ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.