ഇരുപതിനായിരം രൂപക്ക് മുകളിലുള്ള സ്വര്‍ണ വായ്പ പണമായി നല്‍കാനാവില്ലെന്ന് ആര്‍.ബി.ഐ നിര്‍ദേശം:മുത്തൂറ്റ്,മണപ്പുറം എന്നിവയുടെ ഓഹരി വില നാല് ശതമാനം ഇടിഞ്ഞു.

single-img
10 March 2017

സ്വര്‍ണ പണയം വെച്ച് വായ്പയെടുക്കുമ്പോള്‍ 20,000 രൂപക്ക് മുകളില്‍ പണമായി നല്‍കാനാവില്ലെന്ന് ആര്‍.ബി.ഐ നിര്‍ദേശം.20,000 രൂപക്ക് മുകളില്‍ തുക വായ്പ നല്‍കുമ്പോള്‍ ചെക്ക് നല്‍കണമെന്നാണ് ആര്‍.ബി.ഐയുടെ പുതിയ നിര്‍ദ്ദേശം.

ആര്‍.ബി.ഐയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വായ്പകള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ്,മണപ്പുറം എന്നിവയുടെ ഓഹരി വില നാല് ശതമാനം ഇടിഞ്ഞു.

നോട്ട് അസാധുവാക്കലിനുശേഷം ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തിലെ പ്രത്യേക വകുപ്പ് പ്രകാരം പണമായി കൈകാര്യം ചെയ്യുന്ന തുക 20,000 രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതാണ് സ്വര്‍ണ വായ്പയുടെ കാര്യത്തിലും ആര്‍.ബി.ഐ ബാധകമാക്കിയത്. നേരത്തെ ഒരു ലക്ഷത്തിന് മുകളില്‍ സ്വര്‍ണ വായ്പയെടുക്കുമ്പോഴാണ് നിര്‍ബന്ധമായും ചെക്ക് നല്‍കേണ്ടിയിരുന്നത്.ഇതാണ് പുതിയ ഉത്തരവിലൂടെ 20000 ആയി കുറച്ചിരിക്കുന്നത്