വാളയാറിലെ സഹോദരിമാരുടെ മരണം: ഇളയ കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; മക്കളുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് അമ്മയുടെ മൊഴി

single-img
8 March 2017

പാലക്കാട്: വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഇളയ കുട്ടി ശരണ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. പി ബി ഗുജ്‌റാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
മരണ സമയംരാവിലെ 10 മണിയ്ക്കും 1 മണിയ്ക്കും ഇടയില്‍ മരണം നടന്നിരിയ്ക്കാനാണ് സാധ്യത എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ വയറ്റില്‍ അപ്പോഴും ദഹി്ക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ കുട്ടി പ്രാതല്‍ കഴിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിണ്ടുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂത്തമകള്‍ ഹൃതിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ബന്ധുവാണ് പീഡനത്തിനു പിന്നിലെന്നും അമ്മ ഭാഗ്യം നേരത്തെ തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു.

അതെസമയം സഹോദരിമാരുടെ ആത്മഹത്യ കൊലപാതകം തന്നെയാണെന്നാണ് അമ്മയുടെ മൊഴി. കുട്ടികള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പറഞ്ഞു. പിന്നില്‍ ആരാണെന്നോ കാരണമെന്താണെന്നോ അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന.ആത്മഹത്യയല്ലെന്ന നിഗമനത്തില്‍ ഉറച്ചാണ് പോലീസും. കുട്ടികള്‍ ക്രൂരമായ രീതിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് എത്താത്ത ഉയരത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ ആദ്യം പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.