ആറളം ഫാമില്‍ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

single-img
8 March 2017

അമ്മിണി (52)

പേരാവൂര്‍ (കണ്ണൂര്‍): ആറളം ഫാം പുനരധിവാസ മേഖലയിയെ വനത്തില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ഫാം പത്താം ബ്ലോക്കിലെ കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി (52) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വീട്ടില്‍ നിന്ന് പിണങ്ങി വനത്തിനുള്ളിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നുവത്രെ.പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

രണ്ടു വര്‍ഷത്തിനിടെ മൂന്നാമത്തെ സംഭവമാണിത്.കൂടാതെ കഴിഞ്ഞ മാസം കേളകത്തും, കൊട്ടിയൂരിലും ഒരാള്‍ വീതം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.