വനിതാ ദിനത്തില്‍ പോലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല വനിതകള്‍ക്ക്

single-img
8 March 2017

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ബുധനാഴ്ച പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ചുമതല വനിതള്‍ക്ക് നല്‍കി കേരള പോലീസ് മാതൃകയായി.

സ്റ്റേഷന്‍ ജി ഡി ചുമതല, പാറാവ് തുടങ്ങിയ പ്രധാനപ്പെട്ട ചുമതലകളെല്ലാം വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങാട്, കാഞ്ഞിരംകുളം എന്നീ സ്റ്റേഷനുകളിലാണ് വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കിയത്.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.