എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍

single-img
7 March 2017

തിരുവനന്തപുരം: എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് എട്ടിന് തുടങ്ങും. എസ്.എസ്.എല്‍.സി.ക്ക് 4,55,906 പേരും പ്ലസ്ടൂവിന് 4,42,434 പേരുമാണ് ഇപ്രാവശ്യം പരീക്ഷയെഴുതുന്നത്.

പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 27ന് സമാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും.

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ എട്ടിന് തുടങ്ങും. 28ന് സമാപിക്കും.
പരീക്ഷാക്രമക്കേടുകള്‍ തടയുന്നതിന് ഓരോ ജില്ലയിലും രണ്ട് വിജിലന്‍സ് സ്‌ക്വാഡും സൂപ്പര്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.