രാജഗിരി ആശുപത്രിയില്‍ വൃക്ക രോഗ നിര്‍ണയ ക്യാമ്പും വൃക്ക ദാനം ചെയ്തവരെ ആദരിക്കലും

single-img
7 March 2017

കൊച്ചി : ലോക വൃക്ക ദിനമായ 9-ാം തീയ്യതി ഉച്ചയ്ക്ക് 2 മണി മുതല്‍ ആലുവ രാജഗിരി ആശുപത്രിയും ജീവധാര ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പും വൃക്ക ദാനം ചെയ്തവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നു.

എറണാംകുളം ജില്ലാ കളക്ടര്‍ ശ്രീ. മുഹമ്മദ് വൈ. സഫിറുള്ള മുഖ്യാതിഥി ആയിരിക്കും.

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള രോഗികള്‍ക്ക് മുന്‍ക്കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അന്നേ ദിവസം വിവിധ ലബോറട്ടറി പരിശോൗധനകളും ഡോക്ടര്‍ കൺസൾട്ടേഷനും സൗജന്യമായി ചെയ്ത് നല്‍കും.

വൃക്കദാനം ചെയ്തവര്‍ക്കായി സൗജന്യ പരിശോധനകളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ മുന്‍ക്കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുവാനും മറ്റും ബന്ധപ്പെടേണ്ട നമ്പര്‍ – 0484-6655000.