ഒറ്റത്തവണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് പി.എസ്.സി

single-img
7 March 2017

തിരുവനന്തപുരം:പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഒരേയാള്‍ തന്നെ പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനും പരീക്ഷകളില്‍ നിന്നു വിലക്കപ്പെട്ടവര്‍ മറ്റു പേരില്‍ പരീക്ഷ എഴുതുന്നതു തടയുന്നതിനും ഇതു സഹായകരമാകുമെന്നും ഇതിലൂടെ പിഎസ്സി പ്രത്യാശിക്കുന്നു.

അതേസമയം ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്നു ശതമാനം സംവരണം നല്‍കണമെന്ന കോടതി വിധി എങ്ങനെ നടപ്പാക്കണമെന്ന് ആരാഞ്ഞു സര്‍ക്കാരിലേക്കു കത്തയയ്ക്ക്കുമെന്നും യോഗത്തിൽ പിഎസ്സി തീരുമാനിച്ചു.

2008 മുതലാണു ഭിന്ന ശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം നല്‍കുന്നത്. അതിനു മുമ്പു കലക്ടര്‍മാരാണു നിയമനം നടത്തിയിരുന്നത്. അന്നത്തെ കണക്കു പിഎസ്സിക്കു ലഭ്യമല്ല. ഏതു തസ്തികയില്‍ നിയമിക്കണമെന്നും വ്യക്തതയില്ല.

സംസ്ഥാന ബജറ്റില്‍ ഭിന്നശേഷിക്കാരുടെ സംവരണം നാലുശതമാനം ആക്കുമെന്നു പറയുന്നുണ്ട്. ഇത് 1996 മുതല്‍ വേണമോയെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.