ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം തള്ളി എഫ്.ബി.ഐ തലവന്‍

single-img
7 March 2017

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ഫോണ്‍ കോളുകള്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമ ചോര്‍ത്തിയെന്ന ഡോണാള്‍ഡ് ട്രംപിന്റെ ആരോപണം തള്ളി എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് ബി കോമേയാണ് ട്രംപിന്റെ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഇവ സാധുകരിക്കുന്നn തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കോമേ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ ബറാക് ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപണമുയര്‍ത്തിയത്. പ്രത്യേകിച്ച് തെളിവുകളൊന്നും പുറത്തുവിടാതെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിശുദ്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനിടെ ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് വെള്ളിയാഴ്ച ട്രംപ് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.

ആരോപണത്തെ സാധൂകരിക്കുന്നതിനാവശ്യമായ യാതൊരു തെളിവുകളും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ ട്രംപിെന്റ ആരോപണം തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അമേരിക്കന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ അമേരിക്കന്‍ നീതിന്യായ വകുപ്പോ എഫ്.ബി.ഐയോ തയാറായിട്ടില്ല.