തലശേരിയില്‍ റെയില്‍ പാളത്തിനു സമീപം ബോംബുകള്‍ കണ്ടെടുത്തു

single-img
7 March 2017

തലശ്ശേരി: തലശ്ശേരി ടെംപിള്‍ ഗേറ്റിനടുത്ത് റെയില്‍വെ പാളത്തിന് സമീപം ബോംബുകള്‍ കണ്ടെടുത്തു. റെയില്‍വെ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബ് കണ്ടെടുത്തത്.

13 ബോംബുകളാണ് തലശ്ശേരി പോലീസ് കണ്ടെടുത്തത്. പത്ത് ഐസ്‌ക്രീം ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും ഉണ്ടായിരുന്നു.

ന്യൂ മാഹി പൊലീസ് നടത്തിയ പരിശോധനക്കിടയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുന്നോലില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.