ചെടികളും പൂക്കളും നിങ്ങളുടെ മനസ്സിനെ സ്വാധീനിയ്ക്കും എന്നറിയാമോ;നമ്മെ സ്വാധീനിയ്ക്കുന്ന ചില ചെടികളേയും പൂക്കളേയും പരിചയപ്പെടാം

single-img
4 March 2017

 

വീടിനകത്ത് ചെടികളും പൂക്കളും വളര്‍ത്തുന്നത് വഴി ശുദ്ധ വായു ശ്വസിക്കുക മാത്രമല്ല, നമ്മുടെ ആ നിമിഷത്തിലെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താനും സാധിക്കുന്നു.

തുളസി

ശരീരത്തിലെ മുറിവിനും ചതവിനും ഔഷധമായും ബാക്ടീരിയകളെ നശിപ്പിക്കാനും തുളസി ഉപയേഗിക്കുന്നു. വീടിനകത്ത് തുളസി വളര്‍ത്തുമ്പോള്‍ അതിന്റെ ഗന്ധം പോസറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നു.

റോസ്


പ്രണയത്തോട് കൂടിചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടുമാത്രമല്ല, അതിന്റെ സുഗന്ധം കൊണ്ടും കൂടി മനസ്സിന് സന്തോഷവും ആശ്വാസവും നല്‍കുന്ന പൂവാണ് റോസ്.

റോസ്മറി


ഇതൊരു തരം സുഗന്ധ ചെടിയാണ്. ഇതിന്റെ സുഗന്ധം ഒരു പോസറ്റീവ് എനര്‍ജി പകരുന്നതിനാല്‍, വീടുകളുടെ അകത്തളങ്ങളില്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

പീസ് ലില്ലി

പീസ് ലില്ലി ഈര്‍പ്പം വലിച്ചെടുക്കുകയും കാര്‍ബണ്‍ അടങ്ങിയ വായു ശുദ്ധമാക്കുകയും ചെയ്യുന്നു.
ശുദ്ധ വായു ശ്വസിക്കുമ്പോള്‍ നമ്മള്‍ ആരോഗ്യവാന്മാകുന്നു.

ഓര്‍ക്കിഡ്

വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നു.
അതോടൊപ്പം തന്നെ മാനസിക പിരിമുറുക്കം കുറക്കാനും പോസറ്റീവ് എനര്‍ജി നിലനിര്‍ത്താനും സഹായക്കുന്നു.

ലവന്‍ഡ്ര

 

ലവന്‍ഡ്ര വളരെ വിലകൂടിയ ഒരു സുഗന്ധ ചെടിയാണ്. ഇതിന്റ സുഗന്ധം നമ്മുടെ ഉത്കണ്ഠ കുറക്കാന്‍ സാഹായിക്കുന്നു.

ഇംഗ്ലീഷ് ലില്ലി

നല്ല ശുദ്ധവായു പ്രദാനം ചെയ്യുന്ന ഒരു ചെടിയാണിത്.

ബോസ്റ്റോണ്‍ ഫെര്‍ന്‍
ഒരു മണിക്കൂറില്‍ ഏകദേശം 1900 ജൈവവിഷം ദൂരീകരിക്കാന്‍ ഈ ചെടിക്ക് സാധിക്കും.