ലിയോണിന്റെ സ്പിന്‍ കെണിയില്‍ ഇന്ത്യ വീണു;നഥാന്‍ ലിയോണ് എട്ടു വിക്കറ്റ്, ബെംഗളൂരില്‍ ഇന്ത്യ 189 റണ്‍സിന് പുറത്ത്.

single-img
4 March 2017

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ. ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനറങ്ങിയ ഇന്ത്യ 189 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുല്‍(90) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയ ഏക ബാറ്റ്‌സ്മാന്‍.
50 റൺസിന് എട്ട് വിക്കറ്റ് നേടിയ ലിയോണിന്റെ കരുത്തിൽ ഇന്ത്യ 189 റൺസിന് പുറത്തായി. ഇന്ത്യൻ നിരയിൽ ആറ് പേർ രണ്ടക്കം കാണാതെ പുറത്തായി.

ഇന്നത്തെ എട്ടു വിക്കറ്റ് നേട്ടതോടെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മൽസരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഓസീസ് താരമെന്ന റെക്കോർഡും ലയോണിന് സ്വന്തം. 12 മൽസരങ്ങളിൽനിന്ന് 52 വിക്കറ്റ് വീഴ്ത്തിയ ബ്രെറ്റ് ലീയുടെ റെക്കോർഡാണ് ലയോൺ മറികടന്നത്.

അവസാനം വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടമാകാതെ 17 റൺസ് എടുത്തിട്ടുണ്ട്