മാര്‍ച്ചിലെ കുളിര്‍ തേടിപ്പോകാം……മാര്‍ച്ച് മാസത്തില്‍ സന്ദര്‍ശിക്കാവുന്ന 10 സ്ഥലങ്ങള്‍

single-img
4 March 2017


സ്പിറ്റി

സ്പിറ്റിയുടെ അതുല്യമായ സൗന്ദര്യത്താല്‍ സമ്പന്നമായ പ്രകൃതി ഭംഗി തീര്‍ച്ചയായും നിങ്ങളെ കിടിലംകൊള്ളിക്കും .മരതക നിറത്താല്‍ മാസ്മരികത്വം നിറയ്ക്കുന്ന തടാകങ്ങളും പ്രൗഢമായ ആശ്രമങ്ങളും മനംകുളിര്‍ക്കുന്ന വഴിയോരക്കാഴ്ചകളാല്‍ സമ്പന്നമായ റോഡുകളും ഇാ സ്ഥത്തെ വ്യത്യസ്തമാക്കുന്നു.മാര്‍ച്ചില്‍ മിക്കഭാഗങ്ങളും വെള്ള മഞ്ഞുമലകളാല്‍ മൂടപ്പെടുന്ന സ്പിറ്റിയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു കിടിലന്‍ സമ്മര്‍ വെക്കേഷനാണ്.

മഹാബലേശ്വര്‍

മഹാരാഷ്ട്രയിലെ പ്രധാന ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മഹാബലേശ്വര്‍. മുംബൈ,പൂനെ തുടങ്ങിയ സിററികളിലെ നഗരത്തിരക്കില്‍ നിന്നും മാറി ശാന്തമായൊരു മൂഡ് ആഗ്രഹിക്കുന്നവര്‍ക്ക് പുറത്തുകടക്കാനുള്ള വലിയൊരു വാതായനം തന്നെയാണ ഈ ഹില്‍സ്റ്റേഷന്‍.മാര്‍ച്ചിലെ ഇവിടുത്തെ ചൂടാകട്ടെ 28 ഡിഗ്രി സെല്‍ഷ്യസും.മുംബൈക്കാരെ സംബന്ധിച്ച് വളരെ വലിയൊര്വാസം തന്നെയാണ് ഈ കാലാവസ്ഥ.പച്ചപ്പിനാല്‍ സമൃദ്ധമായ താഴ്‌വരകളുടെ ഒരു ദൃശ്യവിരുന്നു തന്നെയാണ് ഈ ഹില്‍സ്റ്റേഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ബിന്‍സാര്‍

സമുദ്രനിരപ്പില്‍ നിന്നും 2412 മീറ്റര്‍ ഉയരത്തില്‍ കുമയോണ്‍ മലയില്‍ സ്ഥിതി ചെയ്യുന്ന ബിന്‍സാര്‍ മാര്‍ച്ചിലെ സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന അനുഭൂതിയായിരിക്കും.ഉത്തരാഖണ്ഡിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ മാര്‍ച്ച് മാസത്തിലെ ഇവിടുത്തെ പ്രസന്നമായ കാലാവസ്ഥ ചെറിയ ഗ്രാമങ്ങളിലൂടെയും വനങ്ങളിലൂടെയും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയും ഇഷ്ടം പോലെ കറങ്ങി നടക്കാന്‍ സഹായകമാവുന്നു.അല്‍മോരയെപ്പോലുള്ള കണ്‍കുളിര്‍ക്കുന്ന കാഴ്ചകള്‍ നല്‍കുന്ന പ്രദേശങ്ങളും നന്ദ ദേവിയിലെ പ്രഭാതവുമൊക്കെ ദല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന റോഡ് ട്രിപ്പില്‍ നിങ്ങളെ കാത്തിരിക്കുന്ന മനോഹര ദൃശ്യങ്ങളാണ്.

വൃന്ദാവന്‍

ഉത്തര്‍പ്രദേശിലാണ് ഈ മനോഹരസ്ഥലം സ്ഥിതി ചെയ്യുന്നത്.ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന നഗരങ്ങളിലൊന്നു കൂടിയാണിത്. ഹൈന്ദവരുടെ പ്രിയ ദൈവങ്ങളിലൊരാളായ ശ്രീ കൃഷ്ണന്റെ ജന്മ സ്ഥലമായതുകൊണുതന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹൈന്ദവരിലേക്കും ഇതിന്റെ കീര്‍ത്തി എത്തിച്ചേര്‍ന്നിട്ടുണ്ട്.മാര്‍ച്ചിലെ പ്രധാന ആഘോഷമായ ഹോളി വളരെ വലിയ രീതിയില്‍ തന്നെ ഇവിടെ കൊണ്ടാടപ്പെടുന്നു. ഹോളി ആഘോഷ സമയത്ത് വിവിധ വര്‍ണ്ണ ദീപങ്ങളാല്‍ അലംകൃതമാവുന്ന ബങ്കെ ബിഹാരി ക്ഷേത്രവും ഇസികോണ്‍ ക്ഷേത്രവും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

ധര്‍മ്മശാല

മാര്‍ച്ചില്‍ ഇന്ത്യയില്‍ വിസിറ്റ് ചെയ്യാന്‍ പററിയ ഏറ്റവും ബെസ്റ്റ് സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇവിടുത്തെ പ്രസന്ന സുന്ദരമായ കാലാവസ്ഥ ഒരനുഗ്രഹം തന്നെയാണ്. ടിബറ്റന്‍ സംസ്‌കാരത്തിന്റെ വൈവിദ്ധ്യങ്ങളെ അടുത്തറിയാന്‍ കഴിയുന്ന നോര്‍ബുലിംക ഇന്‍സ്സ്റ്റിറ്റിയൂട്ട് ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. രുചി വൈവിദ്ധ്യങ്ങളാലും കാഴ്ചകളാലും സമ്പന്നമായ നിരവധി കഫെകളും ഇവിടെ സ്ഥിതി ചെയ്യുന്നു.

ഊട്ടി

ഹില്‍സ്‌റ്റേഷനുകളുടെ രാജ്ഞിയായ തമിഴ്‌നാട്ടിലെ ഊട്ടി, ഫാമിലി ഹോളിഡേക്ക് പറ്റിയ ബെസ്‌ററ് പ്ലേസാണ്. മാര്‍ച്ചിലെ 16 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നീലഗിരിക്കുന്നുകളിലെ അവിസ്മരണീയ കാഴ്ചകള്‍ നുകര്‍ന്ന്‌കൊണ്ട് പ്രകൃതിയൊടിണങ്ങിയുള്ള നല്ലൊരു വെക്കേഷന്‍ തന്നെയാണ് ഊട്ടി സമ്മാനിക്കുന്നത്.

ഡാര്‍ജിലിങ്
ഇന്ത്യയുടെ വടക്കു കിഴക്കായാണ് ഡാര്‍ജ്‌ലിങ് എന്ന പ്രകൃതി സുന്ദരി. വസന്തത്താല്‍ പൂരിതമാകുന്ന മാര്‍ച്ച് മാസമാണ് ഡാര്‍ജിലിങ് സന്ദര്‍ശിക്കാനുള്ള ഉചിത സമയം. തെളിമയാര്‍ന്ന നീലകാശച്ചുവട്ടില്‍ വ്യത്യസ്ത നിറങ്ങളിലായി മംഗോളിയന്‍ പുഷ്പങ്ങള്‍ പുതപ്പുവിരിച്ച് കിടക്കുന്നത് സഞ്ചാരികളെ ശരിക്കും പിടിച്ചുനിര്‍ത്തുന്ന കാഴ്ച തന്നെയാണ്. പകല്‍ സമയങ്ങളില്‍ 17 ഡിഗ്രിയും രാത്രിയില്‍ 6 ഡിഗ്രിയുമാണിവിടുത്തെ ചൂട്.

തവാങ്


ഇന്ത്യയിലെ വടക്കുകിഴക്കന്‍ മലനിരകല്‍ക്കിടയില്‍ സ്ഥിതി പെയ്യുന്ന ഹില്‍സ്റ്റേഷനാണ് അരുണാചല്‍ പ്രദേശിലെ തവാങ്.മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ തണുത്ത കാറ്റുകളാണ് ഇവിടെങ്ങും.മറ്റു കാലാവസ്ഥകളിലെന്നപോലെ ഈ സമയത്തും ‘സെലടോപാസ്’ മഞ്ഞിനാല്‍ പൊതിഞ്ഞിരിക്കും.ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടക്കുന്ന പ്രശസ്തമായ ലോസര്‍ ഫെസ്റ്റിവലിലൂടെ ആ പ്‌ദേശത്തിന്‍രെ സംസകാരം അടുത്തറിയാന്‍ സഹായിക്കും. വര്‍ഷംതോറും നൂറുകണക്കിന് വ്യത്യസ്ത ഓര്‍ക്കിടുകള്‍ പൂത്തുനില്‍ക്കുന്ന ടിപ്പി ഓര്‍ക്കിഡ് പൂന്തോട്ടം ഒരിക്കലും മിസ് ചെയ്യരുത്.

മൗണ്ട് അബു
സമുദ്രനിരപ്പില്‍ നിന്നും 1220 മീറ്റര്‍ ഉയരത്തിലാണ് രാജസ്ഥാനിലെ ഏക ഹില്‍സ്‌റ്റേഷനായ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്.മാര്‍ച്ച് മാസത്തില്‍ തന്നെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നല്ല ചൂട് തുടങ്ങുനോള്‍ 5 ഡിഗ്രി ചൂടിലുള്ള ഇവിടുത്തെ കാലാവസ്ഥ സുഖം പകരുന്നു.എപ്പോഴും വീഷിക്കൊണ്ടിരിക്കുന്ന തണുത്ത ഇളം കാറ്റ് ഇവിടുത്തെ പ്രത്യേകതയാണ്.തൊട്ടടുത്ത പ്രദേശങ്ങളായ ആരവലി താഴ്വാരവും പ്രശസ്തമായ ദില്‍വാര ജൈന ക്ഷേത്രവുമെല്ലാം മൗണ്ട് ്അബുവിനെ മസ്റ്റ് വിസിറ്റിങ് പ്ലെയ്‌സാക്കി മാറ്റുന്നു.

ശ്രീ നഗര്‍


മാര്‍ച്ചില്‍ വിസിറ്റ് ചെയ്യേണ്ട സ്ഥലങ്ങലില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ജമ്മു&കാശ്മീര്‍. സമ്മര്‍വെക്കേഷനെ ഏറ്റവും ബെസ്റ്റ് അനുഭവമാക്കി മാറ്റുന്നു ഇവിടം. ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഷം മുഴുവനും പ്രസന്ന സുന്ദരമായ കാലാവസ്ഥയോടെ നിലകൊള്ളുന്നു ഈ പ്രദേശങ്ങള്‍. ദാല്‍ തടാകത്തിന്റെ വശ്യ മനോഹാരിതയും വിവിധ പുഷ്പങ്ങളാല്‍ സമ്പന്നമായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഗാര്‍ഡനും ,ഹസ്‌റത്ത്ബല്‍ പള്ളിയുടെയും ശങ്കരാചാര്യ ക്ഷേത്രത്തിന്റെയും പ്രൗഡോജ്ജ്വല വാസ്തു ഘടനയുമെല്ലാം ഒരിക്കലും നിങ്ങളുടെ ഈ സമ്മര്‍ ട്രിപ്പ് വെറുതെയാക്കില്ല.