ഈ ഫാന്‍ കറങ്ങാന്‍ വൈദ്യുതിയും ബാറ്ററിയും വേണ്ട: കുളിര്‍ കാറ്റു വീശുന്നത് കൊച്ചുമകന്റെ സ്‌നേഹത്തില്‍.

single-img
1 March 2017

കൊടും വേനല്‍ ചൂടും, ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കവും ഇനി ഈ അപ്പൂപ്പനെ തളര്‍ത്തില്ല. വൈദ്യുതിയും ബാറ്ററിയും ഇല്ലാതെ കറങ്ങുന്ന ഫാന്‍ ഉണ്ടാക്കിയത് ഒരു കൊച്ചു മകന് അപ്പൂപ്പനോടുള്ള സ്‌നേഹത്തിലാണ്.

നെയ്ത്തു ശാലയില്‍ ജോലിചെയ്യുന്ന അപ്പൂപ്പന് ജോലി ഭാരവും ഇടക്കിടക്കുള്ള വൈദ്യുതി മുടക്കവും വല്ലാതെ ബാധിക്കാറുണ്ട്. ചെന്നൈയില്‍ ഇലക്ട്രിക്കല്‍ ഡിസൈന്‍ എഞ്ചിനീയറായ ദിനേശാണ് വൈദ്യുതിയുടെ സഹായമില്ലാതെ കറങ്ങുന്ന ഫാന്‍ നല്‍കി അപ്പൂപ്പന് സ്‌നേഹത്തിന്റെ കുളിര്‍ കാറ്റു വീശിയത്.

നെയ്ത്തു യന്ത്രത്തിന്റെ ചലനത്തിനുസൃതമായി ഫാനിനും ചലിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ദിനേശ് ഫാനിന്റെ രൂപകല്പന നടത്തിയിട്ടുള്ളത്.

ഫേസ്ബുക്കിലൂടെയാണ് കൊച്ചുമകന്‍ അപ്പൂപ്പനോടുള്ള സ്‌നേഹത്തില്‍ പിറന്ന ഫാനിന്റെ കഥ പറയുന്നത്. ഫാനിന്റെ പ്രവര്‍ത്തനം വിശദമാക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. നിരവധിപേരാണ് ദിനേശിന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടിട്ടുള്ളത്. ഊര്‍ജ സംരക്ഷണത്തിന് പുതിയ വാതായനം തുറന്നിടുകയാണ് തന്റെ കണ്ടുപിടുത്തത്തിലൂടെ ദിനേശ്.

ചെന്നൈയിലെ സ്വിസ്മാന്‍ഗോ എന്ന സോളാര്‍ പവര്‍ കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഡിസൈന്‍ എഞ്ചിനീയറായാണ് ദിനേശ് ജോലി ചെയ്യുന്നത്.

 

Posted by Dinesh Gs on Tuesday, January 17, 2017