‘കുമ്മനവും സുധീരനും മച്ചമ്പിമാര്‍’;പരിഹാസവുമായി വിഎസ്

single-img
28 February 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മച്ചമ്പിമാരെ പോലെയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. കുമ്മനം എന്ത് പറഞ്ഞാലും വിഎം സുധീരന്‍ പിന്തുണയ്ക്കും. സുധീരന്‍ പറയുന്നതിന് കുമ്മനം മേലൊപ്പ് ചാര്‍ത്തുകയും ചെയ്യും. ഇരുട്ട് വീഴുമ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായം കാവിയാകുമെന്നും വിഎസ് പറഞ്ഞു.