ശൈശവ വിവാഹങ്ങള്‍ തടഞ്ഞ് പതിനഞ്ചുകാരിയുടെ സാഹസികത: മലപ്പുറത്ത് ചൈല്‍ഡ് ലൈനിലേക്ക് വിളിച്ച് പരാതി പറഞ്ഞ് പതിനഞ്ചുകാരി തടഞ്ഞത് തന്റേതടക്കം 10 ശൈശവ വിവാഹങ്ങള്‍.

single-img
28 February 2017

മലപ്പുറം: തന്റേതടക്കം 10 ശൈശവ വിവാഹങ്ങള്‍ തടഞ്ഞ് പതിനഞ്ചുകാരിയുടെ സാഹസികത. ഒരാഴ്ചയില്‍ 10 വിവാഹങ്ങളാണ് മലപ്പുറം കരുവാര്‍ക്കുണ്ട്് പഞ്ചായത്തില്‍ നടത്താനിരുന്നത്. വിവാഹത്തിന് എതിര്‍ത്തിട്ടും മാതാപിതാക്കള്‍ സമ്മതിക്കാതെ വന്നതോടെയാണ് പെണ്‍കുട്ടി വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍വര്‍ത്തകരെ വിളിച്ച് അറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറയുന്നതിങ്ങനെ:
അചഛനും അമ്മയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും എത്ര എതിര്‍ത്തിട്ടും അവര്‍ കൂട്ടാക്കാതെ വന്നതോടെയാണ് നിങ്ങളെ വിളിക്കുന്നത.് തനിക്ക് ഇനിയും പഠിക്കണം എന്ന് പറഞ്ഞാണ് ആ പെണ്‍കുട്ടി ഞങ്ങളുടെ സഹായം തേടിയത്. കല്യാണം നടന്നാല്‍ ആത്മഹത്യ ചെയ്യുമെന്നും കുട്ടി പറഞ്ഞു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ബാലവിവാഹങ്ങള്‍ തടയുകയും ചെയ്തു.
രക്ഷകര്‍ത്താക്കള്‍ സാമ്പത്തികമായി അത്ര നല്ല നിലയിലുള്ളവരല്ലെന്നും അതിനാല്‍ എത്രയും വേഗം കുട്ടികളെ വിവാഹം കഴിച്ച് അയക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ആദ്യത്തെ കല്ല്യാണാലോചന വേണ്ടെന്ന് വെച്ചാല്‍ പിന്നീട് വേറെ ആലോചന ഉണ്ടാവില്ലെന്ന പേടിയിലാണ് കുട്ടികളുടെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ ഇത്തരം വിവാഹങ്ങളിലേക്ക് രക്ഷകര്‍ത്താക്കള്‍ തിരിയുന്നത്. ചിലര്‍ ഇത് മുതലെടുക്കുന്നുവെന്നും ഈ അവസ്ഥ ഇല്ലാതാക്കാന്‍ കരുത്തുറ്റ ശ്രമങ്ങളും ബോധവല്‍ക്കരണവും വേണമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.