ജിഷ്ണുവിന്റെ മരണം: പി കൃഷ്ണദാസിന് പങ്കുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍; ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

single-img
28 February 2017

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്റുഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി മറ്റന്നാള്‍ വിധി പറയും. കേസ് ഡയറിയും മറ്റ് രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി.

അതേസമയം ജിഷ്ണു മരിച്ചത് പീഡനം മൂലമാണെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു കോടതിയെ അറിയിച്ചു .. സംഭവത്തിലെ കേസ്ഡയറിയും അനുബന്ധ രേഖകളും ഉടൻ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ, സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകുന്നതിനെ കൃഷ്ണദാസിന്‍റെ അഭിഭാഷകൻ എതിർത്തിരുന്നു. സ്പെഷൽ പ്രോസിക്യൂട്ടർക്ക് ഹാജരാകാൻ അവകാശമില്ലെന്നായിരുന്നു അഭിഭാഷകന്‍റെ വാദം.