ട്രോളന്മാര്‍ കൊടുത്ത പണിയേറ്റൂ.. നഷ്ടമായ വാട്ട്‌സാപ്പ് സ്റ്റാറ്റസ് തിരിച്ച് കൊണ്ടുവരാന്‍ വാട്ട്‌സാപ്പ് ഒരുങ്ങുന്നു.

single-img
28 February 2017

മലയാളീ ട്രോളന്മാര്‍ കൊടുത്ത പണി ശരിക്കും ഫലിച്ചു. പഴയ വാട്ട്‌സാപ്പ് സ്റ്റാറ്റസ് തിരിച്ച് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്ട്‌സാപ്പ്. അടുത്ത അപ്‌ഡേറ്റില്‍ ബ്ലോക്ക് ഓപ്ഷന്‍ എടുത്ത് കളയണേ എന്നു തുടങ്ങി നിരവധി ട്രോളുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് തന്നെ പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്‌സപ്പിപ്പോള്‍. പക്ഷെ, ഇനി സ്റ്റാറ്റസെന്ന പേരിലായിരിക്കില്ല ഇതറിയപ്പെടുക, മറിച്ച് ടാഗ്ലൈനെന്ന പേരിലായിരിക്കും.

ചാറ്റിംഗും ഫയല്‍ഷെയറിംഗും മാത്രമായിരുന്നു ഇത്രയും കാലം വാട്ട്‌സ്ആപ്പില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസത്തെ പുതിയ അപ്‌ഡേറ്റോടു കൂടെ ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ എന്ന നിലയിലേക്ക് മാറുകയായിരുന്നു വാട്ട്‌സ്ആപ്പ്.


സ്റ്റാറ്റസില്‍ ഇമേജുകളും വീഡിയോകളും താല്‍ക്കാലികമായി മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത് അപ്രത്യക്ഷമാകും. സ്‌നാപ്പ് ചാറ്റിന്റെ സ്റ്റോറീസ് ഫീച്ചറിന് സമാനമാണ് ഈ ഫീച്ചറും.

 

ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ പേജാണ് സ്റ്റാറ്റസ് തിരിച്ചുവരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.