ജനകീയമാകാൻ താലിബാൻ പ്രകൃതിസ്നേഹികളാകുന്നു;മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഭീകര സംഘടനയായ താലിബാന്റെ ആഹ്വാനം

single-img
27 February 2017


അഫ്ഗാന്‍: ജനകീയമാകാന്‍ ശ്രമിച്ച് ഭീകര സംഘടനയായ താലിബാന്‍. കൂടുതല്‍ ജനങ്ങളെ തങ്ങളുടെ ആദര്‍ശങ്ങളിലേയ്ക്ക് ആകര്‍ഷിക്കാനാണ് ശ്രമം. താലിബാന്‍ നേതാവ് ഹിബ്ബത്തുള്ള അഗുന്‍സാദയാണ് പുതിയ മരങ്ങള്‍ വെച്ചു പിടിപ്പിക്കല്‍ എന്ന ആശയവുമായി എത്തിയത്. രാജ്യത്തെ സാധാരണ ജനങ്ങളും പോരാളികളും ഫലവൃക്ഷങ്ങളോ അല്ലാത്തവയോ നട്ട് ഭൂമിയെ കൂടുതല്‍ സുന്ദരമാക്കണമെന്നാണ് സംഘടനാ നേതാവിന്റെ ആഹ്വാനം.

താലിബാന്റെ ഔദ്യോഗിക വെബസൈറ്റ് വഴിയാണ് ഞായറാഴ്ച ആഹ്വാനം വന്നത്. പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വികസനം, ഭൂമിയുടെ സൗന്ദര്യവത്കരണം എന്നിവയില്‍ മരം നട്ടുപിടിപ്പിക്കുന്നതിന് വലിയ പങ്കുണ്ടെന്നും താലിബാന്‍ നേതാവ് പറയുന്നു.

കഴിഞ്ഞ മെയിലാണ് അഗുന്‍സാദ തലവനായത്. തീവ്രവാദ നേതാവ് എന്നതിനപ്പുറം മതനേതാവെന്ന പേര് നേടാന്‍ അഗുന്‍സാദയ്ക്ക് സാധിച്ചിട്ടുണ്ട്. ക്രൂരകൃത്യ പരമ്പരകളുടെ പേരുള്ള സംഘടനയിലേയ്ക്ക് സാധാരണ ജനങ്ങളെ ആകര്‍ഷിക്കാനുള്ള ശ്രമമാണെന്ന് ഗവണ്‍മെന്റ് ആരോപിച്ചു.