നാളെ താന്‍ വലിയൊരു ഇന്റര്‍നെറ്റ് താരമാകും: കിം ജോങ് നാമിന്റെ കൊലപാതകി തലേ ദിവസം നൈറ്റ് പാര്‍ട്ടിയില്‍ നടത്തിയ വെളിപ്പെടുത്തലുകളുമായി സിതിയുടെ സുഹൃത്ത്.

single-img
27 February 2017

ക്വലലമ്പൂര്‍: കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊല്ലുന്നതിനു മുന്നേ കൊലപാതികളില്‍ ഒരാള്‍ കൂട്ടുകാര്‍ക്ക് പാര്‍ട്ടി നടത്തിയതായി റിപ്പോര്‍ട്ട്. ക്വട്ടേഷന്‍ വാങ്ങിയ കൊലപാതക സംഘത്തിലെ ഇന്തോനേഷ്യക്കാരിയായ സിതിയാണ് നാമിനെ കൊലപ്പെടുത്തിയാല്‍ നേടാന്‍ പോകുന്ന വിജയത്തിന്റെ പാര്‍ട്ടി തലേന്നു രാത്രി തന്നെ നടത്തിയത്.

സിതി നഗരത്തിലെ വ്യഖ്യാതമായ നൈറ്റ് ക്ലബ്ബില്‍ തന്റെ ജന്മദിനം എന്ന പേരിലായിരുന്നു ആഘോഷം നടത്തിയത്. ആഘോഷത്തില്‍ താന്‍ നാളെ വലിയൊരു
ഇന്റര്‍നെറ്റ് താരമാകുമെന്ന് സിതി പറഞ്ഞതായി ഇവരുടെ സുഹൃത്ത് പറയുഞ്ഞെന്നു ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിതി നാമിനെ കൊലപ്പെടുത്തുമെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അവളുടെ സിനിമാമോഹം അറിയുന്ന കൂട്ടകാരി എന്ന നിലക്ക് അവള്‍ പറഞ്ഞത് ആ അര്‍ത്ഥത്തിലെ എടുത്തിട്ടുള്ളൂവെന്നും സിതിയുടെ സുഹൃത്ത് പറഞ്ഞു. ക്വട്ടേഷന്‍ നടത്താന്‍ സിതിക്ക് കിട്ടിയത് കേവലം 90 ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.
മനുഷ്യന്റെ നാഡീ വ്യൂഹത്തെ നിമിഷനേരം കൊണ്ട് തളര്‍ത്തുന്ന രാസായുധമാണ് കൊലയാളികള്‍ ഉപയോഗിച്ചിട്ടുള്ളത്. ‘വിഎക്‌സ് ഏജന്റ്’ എന്ന മാരക രാസായുധം നാമിന്റെ ശരീരത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ പ്രവര്‍ത്തനം നിമിഷ നേരം കൊണ്ട് അവതാളത്തിലാക്കുന്ന ‘എക്‌സ് ഏജന്റ്’ ത്വക്കിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കപ്പെടുന്നത്.നിശ്ചിത അളവിലുള്ള ഈ രാസായുധത്തിന്റെ ഉപയോഗം മരണത്തിന് വരെ കാരണമാകും. അതിമാരക വിഷമായ സരിനും വിഎക്‌സുമാണു കൊറിയയുടെ ശേഖരത്തില്‍ ഏറ്റവും കൂടുതലുള്ളത്്. വിഎക്‌സ് മാത്രം 5000 ട
ണ്‍ ഉത്തര കൊറിയയുടെ പക്കലുണ്ടെന്നു ദക്ഷിണ കൊറിയ പറയുന്നു.
യുദ്ധങ്ങളില്‍ വന്‍ നാശം വരുത്തുവാന്‍ ഉപയോഗിക്കുന്ന രാസായുധമായ ‘വിഎക്‌സ് ഏജന്റ്’ സിറിയയിലെ യുദ്ധങ്ങളില്‍ വന്‍ നാശം വരുത്തുവാന്‍ പ്രയോഗിച്ചിട്ടുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ചില രാജ്യങ്ങളില്‍ കുറ്റവാളികളെ കൊല്ലുവാനും ഈ രാസായുധം ഉപയോഗിക്കുന്നുണ്ട്.

ഈ മാസം 13നാണ് മക്കാവു യാത്രയ്ക്കിടെ കോലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് നാം കൊല്ലപ്പെടുന്നത്. വിമാനത്താവളത്തിലെ ചെക്കിന്‍ കൗണ്ടറിലേക്കു പോകുമ്പോഴാണു സ്ത്രീകള്‍ നാമിന്റെ പിന്നില്‍ നിന്നു തലയിലും മുഖത്തും വിഷം തേച്ചത്. ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴാണ് ഇദ്ദേഹം മരിക്കുന്നത്. സംഭവത്തില്‍ രണ്ടു സ്ത്രീകളെ പോലീസ് പിടികൂടുകയും ചെയ്തു.