രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍.

single-img
27 February 2017

നേന്ത്രപഴം

ദിവസേന നേന്ത്രപഴം കഴിക്കുവര്‍ക്ക് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കുന്നതോടൊപ്പം വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, മെഗ്നീഷ്യം എന്നിവയുടെ കുറവും പരിഹരിക്കപ്പെടുന്നു.

ഇളനീര്‍

ഇളനീരില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, വിറ്റാമിന്‍ സി എന്നിവ രക്ത സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദം കുറക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഭക്ഷണമാണിത്.

ചെറുനാരങ്ങ

ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് രക്തവാഹിനികള്‍ ശക്തിപ്പെടുത്തുന്നതു വഴി രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുന്നു.

മുന്തിരി

പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉറവിടമാണ് മുന്തിരി. ഇതും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെയധികം ഉപകാരപ്രദമാണ്.

സവാള
രക്ത സമ്മര്‍ദ്ദമുള്ള രോഗികള്‍ ദിവസവും അര ടീസ്പൂണ്‍ സവാള ജ്യൂസ് രണ്ടു നേരം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ രണ്ടാഴ്ച കൊണ്ട് നിങ്ങള്‍ക്ക് അതിന്റെ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും.