കെ സുരേന്ദ്രന്റെ ഒൺ, ടു, ത്രീ മോഡൽ പ്രസംഗം; കാസർകോട് നടന്ന അക്രമങ്ങളിൽ സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകി

single-img
25 February 2017

കെ സുരേന്ദ്രന്റെ ഒൺ, ടു, ത്രീ മോഡൽ പ്രസംഗത്തിനെതിരേ മുസ്ലിം യൂത്ത് ലീഗ്.വിവാദ പ്രസംഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്കിടയിൽ കാസർകോട് നടന്ന കലാപങ്ങളിലും, സാമുദായിക സംഘട്ടനങ്ങളിലും, അക്രമസംഭവങ്ങളിലും, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുളള പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ചയാണ് സുരേന്ദ്രൻ വിവാദ പ്രസംഗം നടത്തിയത്. ഞങ്ങൾ ഒരുപാടാളുകളെ അടിച്ചിട്ടുണ്ടെന്നും കൊന്നിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം ഇനി അങ്ങനെയൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ആരെയും വെറുതെ വിടില്ലെന്നും എവിടെ പോയാലും ഞങ്ങൾ അവിടെ ഉണ്ടാകുമെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.

സുരേന്ദ്രൻ കാസർകോട് കേന്ദ്രീകരിച്ചു വർഷങ്ങളായി അക്രമ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിൻറെ സഹായത്തോടും അനുവാദത്തോടും കൂടിയാണ് ബി ജെ പി പ്രവർത്തകർ കലാപങ്ങൾ സൃഷ്ടിക്കുന്നതും അക്രമങ്ങൾ നടത്തുന്നതെന്നും പരാതിയിൽ യൂത്ത് ലീഗ് ആരോപിച്ചു