ചില സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകേണ്ടി വന്നതിൽ മാപ്പ്;ഇനി സ്ത്രീ വിരുദ്ധ സിനിമകള്‍ ചെയ്യില്ലെന്ന് പൃഥ്വിരാജിന്റെ ഉറപ്പ്‌.

single-img
25 February 2017


കൊച്ചി: ചില സ്ത്രീ വിരുദ്ധ സിനിമകളില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. അതില്‍ താന്‍ ഖേദിക്കുന്നു. പക്ഷെ ഇനി എന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നെന്നും പൃഥ്വിരാജ്. കൊച്ചിയില്‍ അക്രമത്തിനിരയായ നടിയെ അഭിനന്ദിച്ചായിരുന്നു പൃഥ്വിരാജിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.

തന്റെ അമ്മയ്ക്കും ഭാര്യക്കും ശേഷം ഞാന്‍ വീണ്ടുമൊരു സ്ത്രീയുടെ ധൈര്യത്തിനും തന്റേടത്തിനും സാക്ഷിയാകാന്‍ പോവുകയാണെന്നും പൃഥ്വി പറഞ്ഞു. പൃഥ്വിരാജ് നായകനാകുന്ന ജിനു എബ്രഹാം ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. ഇന്ന് ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ നടിയെത്തും.

ഇന്ന് പ്രഥ്വിരാജിനോടൊപ്പം നടി മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ഇത് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും.

COURAGE———–Some of the most poignant moments in my life have been punctuated with moments of incredible…

Posted by Prithviraj Sukumaran on Friday, February 24, 2017