നാണംകെട്ട് കോഹ്ലിയുടെ ടീം;പുണെ ടെസ്റ്റില്‍ ഇന്ത്യക്ക് 333 റണ്‍സ് തോല്‍വി.

single-img
25 February 2017

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 333 റൺസിന്റെ കൂറ്റൻ തോൽവി.സ്പിന്നര്‍ സ്റ്റീവ് ഒക്കീഫെ പന്തുകൊണ്ട് ഇന്ദ്രജാലം കാട്ടിയപ്പോള്‍ ഇന്ത്യ തകർന്നടിയുക ആയിരുന്നു. 441 റൺസിന്റെ ഏതാണ്ട് അസാധ്യമെന്ന് ഉറപ്പിക്കാവുന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 107 റൺസിന് എല്ലാവരും പുറത്തായി. ഒരു സെഷനും രണ്ടു ദിവസവും ബാക്കിനിൽക്കെയാണ് ലോക ഒന്നാം നമ്പർ ടീമിന്റെ വീഴ്ചയെന്നത് തോൽവി ഭാരം കൂട്ടുന്നു.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍ വീണതിനൊപ്പം റണ്‍സടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയവുമായി ഈ മത്സരം മാറി.

സ്കോർ: ഓസ്ട്രേലിയ – 260, 285. ഇന്ത്യ – 105, 107.