ഫാസ്റ്റ് ഫുഡ് കഴിയ്ക്കും മുൻപ് രണ്ട് വട്ടം ചിന്തിയ്ക്കൂ;പിസ്സയുടെയോ ബർഗറിന്റേയോ ചെറിയൊരു പീസ് തന്നെ നിങ്ങളെ രോഗിയാക്കി മാറ്റാം

single-img
25 February 2017

ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനു മുമ്പ് രണ്ട് തവണയെങ്കിലും ചിന്തിക്കേണ്ടയിരിക്കുന്നു. ചെറിയൊരു പീസ് ബര്‍ഗറോ പിസയിയോ തന്നെ കരള്‍-പ്രമേഹ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.

ജര്‍മന്‍ ശാസ്ത്രജ്ഞരുടെ പുതിയ പഠനമനുസരിച്ച് ഓരോ പീസ് ഫാസ്റ്റ് ഫുഡിലും പാമൊയിലിന്റെ അളവ് വളരെയധികം കൂടുലാണ്. ഇത് ശരീരത്തിലെ ഇന്‍സുലീന്റെ ശക്തി കുറയ്ക്കുന്നതോടൊപ്പം ഫാറ്റ് അടിഞ്ഞു കൂടി കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു.

ഇതില്‍ ജര്‍മന്‍ ഡയബറ്റീസ് സെന്ററിലെ പ്രൊഫസര്‍ ഡോക്ടര്‍ മിഹായെല്‍ റോഡെന്‍ പറയുന്നത്, ഒരു ആരോഗ്യമുളള മനുഷ്യന്റെ ശരീരത്തില്‍ ചെറിയ ഡോസ് പാമൊയില്‍ പോലും കരളിന്റെ പ്രവര്‍ത്തനത്തെ വേഗത്തില്‍ ബാധിക്കുന്നു എന്നാണ്. ഒരു തടിച്ച ആള്‍ക്കും മെലിഞ്ഞ ആള്‍ക്കും തുല്ല്യ അളവില്‍ പാമൊയില്‍ നല്‍കിയാണ് പഠനം നടത്തിയത്.