ഓർമ്മയില്ലെ ആ പഴയ 3310;മൂന്നു നിറങ്ങളില്‍ പുതിയ രൂപത്തില്‍ നോക്കിയ 3310 തിരിച്ച് വരുന്നു

single-img
25 February 2017

എക്കാലത്തേയും മികച്ച മൊബൈല്‍ ആയിരുന്ന നോക്കിയ 3310 പുതിയ രൂപത്തില്‍ വ്യത്യസ്ത നിറങ്ങളില്‍ പുറത്തിറങ്ങും. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോളാണ് നോക്കിയയുടെ പുതിയ ഉല്‍പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വിവിധ വെബ്‌സൈറ്റുകളില്‍ വരുന്നത്.

ചുവപ്പ്,മഞ്ഞ,പച്ച എന്നീ മൂന്നു കളര്‍ വേരിയന്റിലാണ് 3310 പുറത്തിറങ്ങുക. പുതിയ നോക്കിയ 3310 ന് 59 യൂറോയാണ് (ഏകദേശം 4000 രൂപ) വില. ഫെബ്രുവരി 26 നു ശേഷം ഈ ഹാന്‍ഡ്‌സെറ്റ് വിതരണത്തിനു എത്തും.

17 വര്‍ഷം മുന്‍പ് അവതരിപ്പിച്ച നോക്കിയ 3310 ഇപ്പോഴും ഫീച്ചര്‍ ഫോണായാണ് പുറത്തിറങ്ങുന്നത്.
നേരത്തെ പുറത്തിറങ്ങിയതില്‍ നിന്ന് വ്യത്യസ്തമായാണ് നോക്കിയ 3310 എത്തുന്നത്. ഫിസിക്കല്‍ കീബോര്‍ഡ് തന്നെയായിരിക്കും. ഘടനയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡിസ്‌പ്ലെ കളര്‍ ആയിരിക്കും.

2017 ല്‍ ബാര്‍സിലോണയില്‍ വെച്ച് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും നോക്കിയയുടെ ഈ തിരിച്ചു വരവ്. നോക്കിയയുടെ ഉടമവസ്ഥാവകാശം നേടിയ എച്ച്എംഡി ഗ്ലോബല്‍, ഇത്തവണ ഒരുപിടി നോക്കിയ ഫോണുകളെയാണ് MWC ല്‍ അവതരിപ്പിക്കുക. ഫല്‍ഗ്ഷിപ്പ് മോഡലായ P1, നോക്കിയ 3, നോക്കിയ 5 ഉള്‍പ്പെടെയുള്ള മോഡലുകളാണ് നോക്കിയ അവതരിപ്പിക്കാനിരിക്കുന്നത്.