സാമ്പത്തിക ബാധ്യത:ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി

single-img
25 February 2017


തൃശൂർ: കേച്ചേരിയിൽ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ജോണി (39), ഭാര്യ സോമ (35), മക്കളായ ആഷ്ലി (11), ആൻസൺ (9), ആൻമരിയ (7) എന്നിവരാണ് മരിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജോണിയെ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിലാണ് കണ്ടെത്തിയത്. മറ്റു നാലുപേരുടെ മൃതദേഹങ്ങൾ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഭാര്യയെയും മൂന്നുമക്കളെയും കൊലപ്പെടുത്തിയശേഷം ജോണി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന.

റച്ചുകാലമായി ജോണി മഴുവഞ്ചേരിയിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു. കട തുറക്കാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിനു കാരണമെന്ന് ബന്ധുക്കൾ നൽകുന്ന സൂചന.