കോണ്‍ഗ്രസ് മണിപ്പൂരിനെ നശിപ്പിച്ചു:ബിജെപിയെ വിജയിപ്പിച്ചാൽ 15 വർഷം മണിപ്പൂരിൽ കോൺഗ്രസ്​ ​ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട്​ചെയ്ത് കാട്ടാമെന്ന് മോദി

single-img
25 February 2017

ഇംഫാല്‍: കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മണിപ്പൂരിന്റെ വികസനം അട്ടിമറിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 15 വര്‍ഷമായി വന്‍ അഴിമതിയാണ് മണിപ്പൂരില്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്തംഭനം അവസാനിപ്പിക്കാന്‍ പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.15 വർഷം മണിപ്പൂരിൽ കോൺഗ്രസ്​ ​ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട്​ ​ചെയ്യാൻ സാധിക്കുമെന്ന് മോദി പറഞ്ഞു. തലസ്ഥാനമായ ഇംഫാലില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി 2014ൽ ഇതേ വേദിയിൽ താൻ മുമ്പ്​ പ്രസംഗിച്ചപ്പോൾ ​മൈതാനത്തി​െൻറ പകുതി ഭാഗത്ത്​ മാത്രമേ ആളുകളുണ്ടായിരുന്നുവുള്ളു. എന്നാൽ ഇന്ന്​ മൈതാനം നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.വാജ്​പേയ്​ സർക്കാറാണ്​ വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചത്​. കോൺഗ്രസ്​ സർക്കാർ ഇതിനായി ഒന്നും ചെയ്​തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.