വൈക്കം വിജയ ലക്ഷ്മി വിവാഹത്തിൽ നിന്ന്​ പിൻമാറി

single-img
25 February 2017


തൃശൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി. തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച്​ മാസം 29നായിരുന്നു വിവാഹം നിശ്​ചയിച്ചിരുന്നത്​. വാർത്താ സമ്മേളനത്തിലുടെയാണ്​ വിജയലക്ഷ്മി​ തന്നെയാണ്​ ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്​.

സംഗീത പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സംഗീത അദ്ധ്യാപികയായി ജോലി നോക്കുന്നതാണ് നല്ലതെന്നും ഭാവി വരന്‍ പറഞ്ഞതായി വിജയലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൂടാതെ വിവാഹം കഴിഞ്ഞ് തന്റെ വീട്ടില്‍ നില്‍ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്ന ഇയാള്‍ നിശ്ചയത്തിനു ശേഷം വാക്കു മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.

മാർച്ച് 29 നാണ് തൃശ്ശൂർ കുന്നത്തങ്ങാടി സ്വദേശിയായ സന്തോഷുമായി വിവാഹം നിശ്ചയിച്ചിരുന്നത്. സംഗീതപ്രേമിയായിരുന്ന ഇയാൾ നിശ്ചയത്തിനു ശേഷം സംഗീതത്തിൽ നിന്നും വിട്ടു നിൽക്കണമെന്നാവശ്യപ്പെട്ടത് തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചു. സംഗീതമല്ലാതെ മറ്റൊന്നിനെ കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വിജയലക്ഷ്‌മി പറഞ്ഞു.

പത്രത്തിൽ പരസ്യം നൽകിയശേഷമാണ്​ സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും. ആരുടെയും ​പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ്​ വിവാഹത്തിൽ നിന്ന്​ പിൻമാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.