അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു;രാജ്യം വിട്ട് പോകണമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം

single-img
24 February 2017

ക​ൻ​സാ​സ്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വ എ​ൻ​ജി​നീ​യ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ട്‌​ല(32)​യാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹ​ത്ത് വാ​റം​ഗ​ൽ സ്വ​ദേ​ശി അ​ലോ​ക് മ​ഡ​സാ​നി​ക്കും (32) വെ​ടി​യേ​റ്റു.ബുധനാഴ്ച്ച രാത്രിയാണ് സംഭവം. 51 വയസ്സുള്ള മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ആഡം പുറിന്റോണ്‍ ആണ് അക്രമി. വെടി വെക്കുന്നതിന് മുമ്പ് ഇയാള്‍ ‘എന്റെ രാജ്യം വിട്ടുപോകൂ’ എന്ന് ആക്രോശിച്ചതായാണ് റിപ്പോര്‍ട്ട്.

വെ​ടി​വ​യ്പ് ത​ട​ഞ്ഞ യു​എ​സ് പൗ​ര​നാ​യ ഇ​യാ​ൻ ഗ്രി​ല്ലോ​ട്ടി​നും പ​രി​ക്കേ​റ്റു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി ആ​ദം ഇ​വി​ടെ​നി​ന്നും ക​ട​ന്നു ക​ള​ഞ്ഞു. അ​ഞ്ചു മ​ണി​ക്കൂ​റ​ത്തെ തെ​ര​ച്ചി​ലി​നു ശേ​ഷം മി​സോ​റി​യി​ൽ​നി​ന്നും ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ട്‌​ല ക​ൻ​സാ​സി​ലെ ഒ​ലാ​തെ​യി​ൽ ഗാ​ർ​മി​ൻ ഹെ​ഡ്ക്വാ​ട്ടേ​ഴ്സി​ൽ ജി​പി​എ​സ് സി​സ്റ്റം​സ് നി​ർ​മി​ക്കു​ന്ന ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. 2014 ൽ ​ആ​ണ് ശ്രീ​നി​വാ​സ് ഇ​വി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഭാ​ര്യ സു​ന​യ​ന ദു​മ​ല​യും ഇ​വി​ടെ ഒ​രു ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ ഇ​ന്ത്യ​ൻ എം​ബ​സി ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ൻ​സാ​സി​ലേ​ക്ക് അ​യ​ച്ചു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയില്‍ ന്യൂനപക്ഷങ്ങള്‍ക്കും വിദേശീയര്‍ക്കുമെതിരെ ആക്രമണം വര്‍ധിച്ചതിനിടെയാണ് ഇന്ത്യയ്ക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നത്.