പള്‍സര്‍ സുനിയുടെ അറസ്സില്‍ കേരളാ പോലീസിന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹം; പിന്തുണയുമായി സിനിമാലോകവും.

single-img
24 February 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്സില്‍ പോലീസിനെ അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകര്‍ രംത്തെത്തി. കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയേയും വിജീഷിനേയും പ്രതികൂട്ടില്‍ നിന്നാണ് അറസ്സ് ചെയ്തത്.

കേരളാ പോലീസിനെ അഭിനന്ദിച്ചും പിന്തുണച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രവര്‍ത്തുരുടെ പോസ്റ്റുകള്‍. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും മഞ്ജു പ്രതികരിച്ചു.

കേരളാ പോലീസിനഅഭിനന്ദിച്ചാണ് അനൂപ് മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇങ്ങനൊരു ക്രൂരനായ ക്രിമിനലിനു വേണ്ടി ദയവ് ചെയ്ത് ആരും മനുഷ്യാവകാശ നിയമം പറഞ്ഞ് വരരുതന്നും അനൂപ് മേനോന്‍ പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലുള്ള അറസ്റ്റായിരുന്നു ഇതെന്നും കേരത്തിലെ പോലീസുകാരെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഭാഗ്യലക്ഷമി പ്രതികരിച്ചു.

സിനിമാ പ്രവര്‍ത്തകര്‍ക്കു പുറമെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ സിഐ അനന്തലാലിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. അദ്ധേഹത്തിന്റെ ഫോട്ടോവെച്ച്, ‘അനന്ദലാല്‍ സാര്‍ സൂപ്പര്‍ സ്റ്റാര്‍’ തുടങ്ങിയ കമന്റോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍.