ഫേ​സ്ബു​ക്കി​ലൂ​ടെ വീണ്ടും അപമാനിയ്ക്കാൻ ശ്രമം;അനീഷിന്റെ ആത്മഹത്യാ കുറിപ്പില്‍ രണ്ട് പേരുകൾ;പോ​ലീ​സ് കേ​സെ​ടു​ത്തു

single-img
24 February 2017


അ​ഗ​ളി: സ​ദാ​ചാ​ര​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്തു. അ​ഗ​ളി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. അ​ഗ​ളി കാ​ര​റ പ​ള്ള​ത്തു​വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ (22) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അനീഷ് തൂങ്ങിമരിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ ഈ രണ്ടുപേരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അഗളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. അനീഷിനെയും കൂട്ടുകാരിയെയും ആക്രമിച്ച കേസിലെ പ്രതികള്‍ കൂടിയാണ് ഇവര്‍.

അ​നീ​ഷി​നെ പ്ര​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ വീ​ണ്ടും അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​ൽ അ​നീ​ഷി​ന് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ത​ന്നെ ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം അ​നീ​ഷ് പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് അ​നീ​ഷി​നെ വീ​ടി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
സ്ത്രീയെയും പുരുഷനെയും മര്‍ദിച്ചു ഭീഷണിപ്പെടുത്തി ചേര്‍ത്തുനിര്‍ത്തി വീഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 14ന് അഴീക്കല്‍ ബീച്ചില്‍ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരും സുഹൃത്തുക്കളുമായ ശൂരനാട് സ്വദേശി പത്തൊന്‍പതുകാരിയും പാലക്കാട് സ്വദേശിയായ യുവാവും വൈകിട്ടാണു ബീച്ചിലെത്തിയത്.

ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ സദാചാര ഗുണ്ടാസംഘം അക്രമിച്ചെന്നായിരുന്നു പരാതി. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതു തടഞ്ഞ യുവാവിനെ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയും യുവാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു.