ശോഭ ഡേയ്ക്ക് മറുപടിയുമായി പോലീസ് ഇന്‍സ്‌പെക്ടര്‍;മാഡം ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ ചികിത്സയ്ക്ക് പണം മുടക്കുക

single-img
23 February 2017

തന്റെ അമിത വണ്ണത്തിനെ പരിഹസിച്ച എഴുത്തുകാരിക്ക് മറുപടിയുമായി പോലീസ് ഉദ്യോഗസ്ഥന്റെ കമന്റ്. അമിത വണ്ണക്കാരനായ ദൗലത്‌റാമിന്റെ ചിത്രത്തോടൊപ്പം ‘ഹെവി പോലീസ് ബന്ധോബസ്ത് ഇന്‍ മുംബൈ ടുടെ’ എന്ന അടിക്കുറിപ്പോടെയാണ് ശോഭ ഡേയുടെ ട്വിറ്റ്.

‘മാഡം ആഗ്രഹിക്കുന്നെങ്കില്‍ തന്റെ ചികിത്സക്ക് പണം മുടക്കാന്‍ തയ്യാറാകൂ’ എന്നാണ് മധ്യപ്രദേശിലെ പോലീസ് ഇന്‍സ്‌പെക്ടറായ ദൗലത്‌റാം ജോഗ്‌വതിന്റെ മറുപടി. ശോഭയുടെ ട്വിറ്റ് തന്നെ വേദനിപ്പിച്ചെന്നും ഹോര്‍മോണ്‍ പ്രശ്‌നത്തെ തുടര്‍ന്നാണ് ശരീരം വണ്ണം വെക്കുന്നതെന്നും ദൗലത്‌റാം പറഞ്ഞു. 1993ല്‍ നടത്തിയ ശസ്ത്രക്രയയെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ഹോര്‍മോണ്‍ പ്രശ്‌നം സംഭവിച്ചത്. ഇപ്പോള്‍ 180 കിലോയാണ് ദൗലത്‌ റാമിന്റെ ശരീരഭാരം.

മുംബൈയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടി സമയത്തുള്ള ഫോട്ടോയാണ് ശോഭ ഡേ ട്വിറ്റ് ചെയ്തത്.