പാർട്ടിക്കിടയിൽ ഉപദ്രവിക്കപ്പെട്ടു; ധനുഷിനെതിരെ ട്വീറ്റുമായി ഗായിക.

single-img
23 February 2017


പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റുകള്‍ വിവാദമാകുന്നു. പ്രമുഖ യുവനടിയ്ക്ക് നേരെയുണ്ടായ തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പിന്നാലെ പല നടികളും പലപ്പോഴായി തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.അതിനിടെയാണു ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റുകള്‍.നടൻ ധനുഷിനൊപ്പം വന്ന ആരോ ആണ് ഇങ്ങനെ ചെയ്തതെന്നും അവർ വ്യക്തമാക്കുന്നു.

 

https://twitter.com/suchitrakarthik/status/833835043613184000

 

ഗായികയും ആർജെയുമായ സുചിത്ര കാർത്തികിന്റെ കൈ പാർട്ടിക്കിടെ ആരോ പിടിച്ചു തിരിക്കുകയായിരുന്നു. തിരക്കിനിടയിൽ ആരാണെന്ന് തിരിച്ചറിയാനായില്ല. കയ്യിൽ രക്തം കട്ടപിടിക്കും വിധത്തിലായിരുന്നു ഉപദ്രവം. ധനുഷിന്റെ പേര് ഹാഷ് ടാഗ് ചെയ്തുകൊണ്ട് കൈയുടെ ചിത്രമടക്കമാണ് സുചിത്ര ട്വീറ്റ് ചെയ്തത്.

 

https://twitter.com/suchitrakarthik/status/833814646515757058

 

സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും ധനുഷിനെതിരായ ട്വീറ്റ് ആരാധകർക്കിടയിൽ സംസാരത്തിനിടയാക്കിയിട്ടുണ്ട്. കുറേ ട്രോളുകളും ഇതേ സംബന്ധിച്ച് പുറത്തുവന്നു. ഇതിനു പിന്നാലെ തെറ്റിദ്ധാരണയുണ്ടാക്കുന്ന പോലുള്ള ട്വീറ്റുകൾ വീണ്ടും സുചിത്ര ചെയ്തു. ധനുഷിനെതിരെ വിരൽ ചൂണ്ടുന്നതായിരുന്നു അതെല്ലാം.
ധനുഷിന്റെ പേര് മാത്രമല്ല ചിമ്പുവിന്റെ പേരും കൂട്ടത്തില്‍ സുചിത്ര പരാമര്‍ശിച്ചിട്ടുണ്ട്. താൻ ആക്രമിക്കപ്പെട്ടുവെന്നും സത്യമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഇതേ സംബന്ധിച്ച് ഏറ്റവുമൊടുവിൽ ചെയ്ത ട്വീറ്റിലുള്ളത്. ധനുഷ് ഇതുവരെ ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല .