സൈന്യകന്റെ കുടുംബത്തോട് സര്‍ക്കാരിന്റ അനാസ്ഥ ; ഒരു ജോലിയാണ് തനിക്കിപ്പോള്‍ ആവശ്യം. നിലം തൂത്തുവാരുന്ന ജോലിയാണെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി

single-img
23 February 2017

സൈന്യകന്റെ കുടുംബത്തോട് സര്‍ക്കാരിന്റ അനാസ്ഥ തുടരുന്നു. സിയാച്ചിനില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ച ജവാന്‍ ഹനുമന്തപ്പയുടെ കുടുംബത്തിന് നലികിയ വാഗ്ദാനങ്ങള്‍ എങ്ങുമെത്തിയില്ല.ജോലി നല്കാമെന്ന് അധികാരികള്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്നും ഇതിനായി പലവട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി പറഞ്ഞു.

ഒരു ജോലിയാണ് തനിക്കിപ്പോള്‍ ആവശ്യം. നിലം തൂത്തുവാരുന്ന ജോലിയാണെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നും അന്തസ്സോടെയുള്ള ഒരു ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും മഹാദേവി പറയുന്നു. മുന്നുവയസായ മകളെ പഠിപ്പിക്കണം, അവള്‍ എപ്പോഴും അച്ഛനെക്കുറിച്ച് ചോദുക്കുന്നു. മകളെയും പട്ടാളത്തില്‍ ചേര്‍ക്കാനാണ് തന്റെ ആഗ്രഹം. പട്ടാളക്കഥകളും അവരുടെ ജീവത്യാഗവും അവളെപറഞ്ഞ് മനസിലാക്കുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ മരിച്ച സൈനികന്റെ ഭാര്യക്ക്് ജോലി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്ന കര്‍ണാടക സര്‍ക്കാറിന്റ വാദ-പ്രതിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരവും വീടുവെക്കാന്‍ സ്ഥലും നല്കിയെങ്കിലും മുന്നോട്ടുള്ള ജീവിതത്തിന് ഒരു ജോലി അത്യാവിശ്യമാണെന്നും മഹാദേവി പറയുന്നു.

സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍പെട്ട് ആറു ദിവസങ്ങള്‍ക്ക്് ശേഷമാണ് ഹനുമന്തപ്പയെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തുന്നത്. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വെച്ച് ഹനുമന്തപ്പ അന്തരിക്കുകയായിരുന്നു.