കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപനം;നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കി

single-img
23 February 2017


തിരുവനന്തപുരം: നോട്ട് റദ്ദാക്കലിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം. നോട്ട് നിരോധനം സംസ്ഥാന സർക്കാരിനും സാധാരണ ജനങ്ങൾക്കും തിരിച്ചടിയായെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഗവർണർ പറഞ്ഞു. സഹകരണ മേഖല സ്തംഭിച്ചു. . ഇത് സാധാരണനിലയിലാകാന്‍ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും.നോട്ട് റദ്ദാക്കൽ തീരുമാനം സർക്കാരിന്‍റെ റവന്യു വരുമാനം കുറച്ചുവെന്നും നിയസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ പറഞ്ഞു.

രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമടക്കമുള്ളവര്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം. അതിനിടെ, പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയവ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മാ​​​ർ​​​ച്ച് 16 വ​​​രെ നീ​​​ളു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 15 ദി​​​വ​​​സം സ​​​ഭ സ​​​മ്മേ​​​ളി​​​ക്കു​​​ന്നു​​​ണ്ട്.